Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ പരിപ്പ് ഇവിടെ വേവില്ല? ധോണി മികവ് തെളിയിക്കണം; കൈയൊഴിഞ്ഞ് ശാസ്ത്രിയും !

ആ പരിപ്പ് ഇവിടെ വേവില്ല? ധോണി മികവ് തെളിയിക്കണം; കൈയൊഴിഞ്ഞ് ശാസ്ത്രിയും !

ചിപ്പി പീലിപ്പോസ്

, വെള്ളി, 18 ഒക്‌ടോബര്‍ 2019 (15:59 IST)
ലോകകപ്പ് തോൽ‌വിക്ക് ശേഷം മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി നീലക്കുപ്പായമിണിഞ്ഞിട്ടില്ല. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് ഇനിയും അവസാനിച്ചിട്ടില്ല. അടുത്ത ടി20 ലോകകപ്പിനു ശേഷമാകും അദ്ദേഹം വിരമിക്കുക എന്ന റിപ്പോർട്ടുകളും ഉണ്ട്. 
 
ഒക്ടോബര്‍ 24 -ന് ബിസിസി‌ഐ അധ്യക്ഷനായി ചുമതലയേറ്റ ശേഷം ധോണിയുമായും സെലക്ഷന്‍ കമ്മിറ്റിയുമായും ഗാംഗുലി ചര്‍ച്ച നടത്തും. ഈ ചർച്ചയിൽ ധോണിയുടെ വിരമിക്കൽ തീരുമാനത്തെ കുറിച്ച് വ്യക്തമായ അറിയിപ്പ് ഉണ്ടാകും. നേരത്തെ ധോണിയുടെ കാര്യത്തില്‍ പരിശീലകന്‍ രവി ശാസ്ത്രിയും പ്രതികരിച്ചിരുന്നു. 
 
തോന്നുംപടി ടീമില്‍ വന്നുപോകാന്‍ ആര്‍ക്കും അനുവാദമില്ലെന്ന ശക്തമായ താക്കീതാണ് ശാസ്ത്രി നൽകിയത്. ധോണിക്ക് ടീമില്‍ തിരിച്ചെത്തണമെങ്കില്‍ത്തന്നെ ആദ്യം ക്രിക്കറ്റു കളിച്ച് മികവ് തെളിയിക്കണം. ലോകകപ്പിന് ശേഷം ധോണി പരിശീലനം നടത്താറുണ്ടോയെന്ന കാര്യം സംശയമാണെന്ന് കഴിഞ്ഞ ദിവസം ശാസ്ത്രി സൂചിപ്പിച്ചു.
 
ഇതുവരെ ധോണിക്കൊപ്പം നിന്നിരുന്ന ശാസ്ത്രിയുടെ പുതിയ നിലപാട് ധോണിയുടെ ആരാധകർക്ക് നിരശായുണ്ടാക്കി. ധോണിയെ ശാസ്ത്രിയും കൈയൊഴിയുകയാണോയെന്നും ആരാധകർ ചോദിക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ ധോണിക്ക് അനുകൂലമായ നിലപാടാകും ഗാംഗുലിയും കോഹ്ലിയും സ്വീകരിക്കുകയെന്നാണ് സൂചന. 
 
നിലവില്‍ ധോണിക്ക് പകരം റിഷഭ് പന്താണ് ടീമില്‍ ഗ്ലൗസണിയുന്നത്. പന്ത് നിറംമങ്ങിയാല്‍ സഞ്ജു സാംസണ്‍, ഇഷന്‍ കിഷന്‍ പോലുള്ള താരങ്ങളിലേക്ക് സെലക്ഷന്‍ കമ്മിറ്റി നോട്ടമെത്തിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: കാത്തിരിപ്പിന് അവസാനം, റാഞ്ചിയിൽ ടീമിനൊപ്പം ധോണി ഉണ്ടാകും !