Select Your Language

Notifications

webdunia
webdunia
webdunia
Sunday, 20 April 2025
webdunia

ഇന്ത്യക്ക് അൽപം സമാധാനിക്കാം: പരിക്കേറ്റ് വാർണർ പുറത്ത്, ടി20 മത്സരങ്ങളിൽ കമ്മിൻസും കളിക്കില്ല

വാർണർ
, തിങ്കള്‍, 30 നവം‌ബര്‍ 2020 (14:45 IST)
മികച്ച ഫോമിൽ കളിക്കുന്ന ഓസ്ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്സ്മാൻ ഡേവിഡ് വാർണർ പരിക്കേറ്റ് പുറത്ത്. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ ലാൻഡിങ്ങിൽ അടിതെറ്റി വീണാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ വാർണർ കളിക്കില്ല. പരിക്ക് കാരണം ടി20 മത്സരങ്ങളിലും താരത്തിന് വിശ്രമം അനുവദിച്ചതായിക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.
 
ടെസ്റ്റ് മത്സരങ്ങൾക്ക് മുൻ‌പ് പരിക്ക് ഭേദമാക്കാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ശ്രമം. കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും വാർണറുടെ മികച്ച ബാറ്റിങ്ങിലൂടെയാണ് മികച്ച തുടക്കം കുറിക്കാൻ ഓസ്ട്രേലിയക്കായത്. 69,83 എന്നിങ്ങനെയായിരുന്നു താരത്തിന്റെ ആദ്യ രണ്ട് മത്സരങ്ങളിലെ സ്കോറുകൾ.
 
അതേസമയം വാർണർക്ക് പുറമെ ഓസ്ട്രേലിയൻ പേസ് ബൗളർ പാറ്റ് കമ്മിൻസിനും ഓസ്ട്രേലിയൻ ടീം മാനേജ്‌മെന്റ് വിശ്രമം അനുവദിച്ചു. ടെസ്റ്റ് പരമ്പര മുൻനിർത്തിയാണ് തീരുമാനം. കമ്മിൻസിന് പകരക്കാരനായി ഡാർസി ഷോർട്ട് ഓസ്ട്രേലിയയുടെ ടി20 സ്ക്വാഡിൽ ഇടം പിടിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ തുടർച്ചയായ ഏഴാമത്തെ പരാജയം, ഏകദിന മത്സരങ്ങളിൽ അഞ്ചാമത്തെ, പിഴയ്ക്കുന്നതെവിടെ ?