നിനക്ക് വേണ്ടി എൻ്റെ സ്ഥാനം ഒഴിഞ്ഞ് നൽകാൻ സന്തോഷം മാത്രം, റെക്കോർഡ് നേട്ടത്തിൽ സ്റ്റാർക്കിനെ വാഴ്ത്തി വസീം അക്രം

അഭിറാം മനോഹർ
വെള്ളി, 5 ഡിസം‌ബര്‍ 2025 (12:09 IST)
ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിലെ 6 വിക്കറ്റ് നേട്ടത്തോടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇതിഹാസ താരം വസീം അക്രമിന്റെ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പേസറായ മിച്ചല്‍ സ്റ്റാര്‍ക്ക്. മത്സരത്തിന്റെ രണ്ടാം സെഷനില്‍ ഹാരി ബ്രൂക്കിനെ പുറത്താക്കിയാണ് സ്റ്റാര്‍ക്ക് ചരിത്രനെട്ടത്തിലെത്തിയത്. 102 ടെസ്റ്റുകളില്‍ നിന്ന് 418 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 19 ഓവറില്‍ 71 റണ്‍സ് വിട്ടുകൊടുത്ത് 6 വിക്കറ്റുകളാണ് ഗാബ ടെസ്റ്റില്‍ സ്റ്റാര്‍ക്ക് നേടിയത്. സ്റ്റാര്‍ക്കിന്റെ ആക്രമണത്തില്‍ ഇംഗ്ലണ്ട് പതറിയെങ്കിലും ജോ റൂട്ടിന്റെ സെഞ്ചുറി കരുത്തില്‍ ആദ്യദിനത്തില്‍ 325/9 എന്ന ഭേദപ്പെട്ടനിലയിലാണ്.
 
ടെസ്റ്റ് ഫോര്‍മാറ്റില്‍ 104 മത്സരങ്ങളില്‍ നിന്ന് 414 വിക്കറ്റുകള്‍ നേടിയിരുന്ന പാക് ഇതിഹാസതാരത്തെ മിച്ചല്‍ സ്റ്റാര്‍ക്ക് മറികടന്നിരുന്നു. ഇതോടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇടം കയ്യന്‍ പേസറെന്ന നേട്ടമാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ താരത്തെ അഭിനന്ദിച്ച് അക്രം രംഗത്തെത്തി. സ്റ്റാര്‍ക്കിനെ പറ്റി അഭിമാനം മാത്രം. നിങ്ങളുടെ കഠിനാദ്ധ്വാനമാണ് നിങ്ങളെ മികച്ചവനാക്കി മാറ്റുന്നത്. ഈ റെക്കോര്‍ഡ് നിങ്ങള്‍ക്ക് കൈമാറുന്നതില്‍ സന്തോഷം മാത്രം. വസീം അക്രം എക്‌സില്‍ കുറിച്ചു.
 
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ സ്വന്തമാക്കിയ ഇടം കയ്യന്‍ പേസര്‍മാരുടെ പട്ടിക ഇങ്ങനെ
 
418 - മിച്ചല്‍ സ്റ്റാര്‍ക്ക്
 
414 - വസീം അക്രം
 
355 - ചമിന്ദ വാസ്
 
317 - ട്രെന്റ് ബോള്‍ട്ട്
 
311 - സഹിര്‍ ഖാന്‍
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്കേറ്റ രാമകൃഷ്ണ ഘോഷിന് പകരമായി കർണാടക താരം, പ്ലേ ഓഫ് അടുക്കുന്നതിനിടെ നിർണായക നീക്കവുമായി ചെന്നൈ സൂപ്പർ കിംഗ്സ്

ജിടി ജയിച്ചു; പ്ലേഓഫ് ചിത്രം കൂടുതൽ സങ്കീർണ്ണം, ആർസിബി, ചെന്നൈ, ഹൈദരാബാദ് ടീമുകൾക്ക് ഇനി നിർണായകം

തോറ്റാൽ പ്ലേ ഓഫ് സാധ്യതകൾ വെള്ളത്തിലാവും, കൊൽക്കത്തയെ നേരിടുമ്പോൾ ആർസിബിക്ക് ചങ്കിടിപ്പ്

എല്ലാം നശിപ്പിച്ചത് അവരാണ്, മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെതിരെ തമിം ഇഖ്ബാൽ

ചരിത്രത്തിലാദ്യം, ധാക്കയിൽ വെച്ച് പാകിസ്ഥാനെ ടെസ്റ്റിൽ തകർത്തുവിട്ട് ബംഗ്ലാദേശ്

അടുത്ത ലേഖനം
Show comments