Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടീമിൽ വിശ്വാസമുണ്ട്, ശക്തമായി തന്നെ തിരിച്ചുവരും, പരമ്പര തോൽവിക്ക് പിന്നാലെ ട്വീറ്റുമായി ശുഭ്മാൻ ഗിൽ

ഈ വിമര്‍ശനങ്ങള്‍ക്കിടെ ഇന്ത്യന്‍ ടീമിന്റെ തോല്‍വിയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകനായ ശുഭ്മാന്‍ ഗില്‍.

Shubman Gill

അഭിറാം മനോഹർ

, വ്യാഴം, 27 നവം‌ബര്‍ 2025 (15:05 IST)
ഗുവാഹത്തിയില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിലെ തോല്‍വിയോടെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന് ശേഷം ദക്ഷിണാഫ്രിക്കക്കെതിരെയും തോല്‍വി ഏറ്റുവാങ്ങിയതോടെ വലിയ വിമര്‍ശനമാണ് ഇന്ത്യന്‍ ടീം ഏറ്റുവാങ്ങുന്നത്. ഈ വിമര്‍ശനങ്ങള്‍ക്കിടെ ഇന്ത്യന്‍ ടീമിന്റെ തോല്‍വിയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകനായ ശുഭ്മാന്‍ ഗില്‍. ആദ്യ ടെസ്റ്റില്‍ കഴുത്തിനേറ്റ പരിക്ക് കാരണം രണ്ടാം ടെസ്റ്റില്‍ ഗില്‍ കളിച്ചിരുന്നില്ല.
 
ഇന്ത്യന്‍ ടീമിന്റെ തോല്‍വിയില്‍ പരിശീലകനായ ഗൗതം ഗംഭീറിനെതിരെയും ടീം സെലക്ഷനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഗംഭീറിന്റെ പ്രതികരണം. എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഗില്‍ പറയുന്നതിങ്ങനെ. ശാന്തമായ സമുദ്രം നിങ്ങളെ ഒന്നും പഠിപ്പിക്കുന്നില്ല. എങ്ങനെ മുന്നേറണമെന്ന് നിങ്ങളെ പഠിപ്പിക്കുന്നത് അലയൊടുങ്ങാത്ത സമുദ്രമാണ്. ഈ യാത്രയില്‍ ഞങ്ങള്‍ പരസ്പരം വിശ്വസിച്ച്, പോരാടി തന്നെ മുന്നോട്ട് പോകും. കൂടുതല്‍ ശക്തരായി തിരിച്ചുവരും.ഗില്‍ കുറിച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണ്ടൊക്കെ ഇന്ത്യയെന്ന് കേട്ടാൻ ഭയക്കുമായിരുന്നു, ഇന്ന് പക്ഷേ... കടുത്ത വിമർശനവുമായി ദിനേശ് കാർത്തിക്