ഏഷ്യാകപ്പ് ട്രോഫി സ്വന്തമാക്കാനുള്ള സാധ്യത ഇന്ത്യയ്ക്കാണെങ്കിലും വ്യക്തിഗത മികവിന്റെ ബലത്തില്‍ പാകിസ്ഥാന് ഇപ്പോഴും ഫൈനല്‍ മത്സരം വിജയിക്കാനാകുമെന്ന് ഇതിഹാസ താരം വസീം അക്രം. ഏഷ്യാകപ്പ് ടൂര്‍ണമെന്റിലെ ഗ്രൂപ്പ് മത്സരത്തിലും സൂപ്പര്‍ 4 മത്സരത്തിലും പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
മത്സരത്തില്‍ ഇന്ത്യയ്ക്ക് സാധ്യത കൂടുതലാണെങ്കിലും ക്രിക്കറ്റ് അപ്രവചനീയമാണെന്നാണ് അക്രം പറയുന്നത്. ഈ ഫോര്‍മാറ്റില്‍ എന്തും സംഭവിക്കും. ഒരു നല്ല ഇന്നിങ്ങ്‌സ്, ഒരു നല്ല സ്‌പെല്‍ എന്നിവ കൊണ്ട് കളിയുടെ ഗതി മാറ്റാന്‍ സാധിക്കും. അക്രം പറഞ്ഞു.
അതേസമയം സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ വിജയത്തിന്റെ കരുത്ത് പാകിസ്ഥാന് പ്രതീക്ഷ നല്‍കുന്നുണ്ട്. മത്സരത്തില്‍ ബൗളര്‍മാരുടെ മികച്ച പ്രകടനമായിരുന്നു പാകിസ്ഥാന് 11 റണ്‍സിന്റെ വിജയം നേടികൊടുത്തത്.