എല്‍ഗറുടെ ഈ ക്യാച്ച് അത്ഭുതമെന്ന് ക്രിക്കറ്റ് ലോകം; തലയില്‍ കൈവെച്ച് ആരാധകര്‍ - വീഡിയോ
എല്‍ഗറുടെ മാസ്‌മരിക ക്യാച്ച് അത്ഭുതമെന്ന് ക്രിക്കറ്റ് ലോകം; തലയില്‍ കൈവെച്ച് ആരാധകര്‍ - വീഡിയോ
ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡീന്‍ എല്‍ഗറെടുത്ത ക്യാച്ച് വൈറലാകുന്നു. ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്നിനെ പുറത്താക്കാന്‍ എല്‍ഗാറെടുത്ത ക്യാച്ചാണ് വൈറലാകുന്നത്.
ദക്ഷിണാഫ്രിക്കന്‍ പേസര്‍ റബാഡയുടെ പന്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച പെയ്‌ന്‍ എല്‍ഗറുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് കൂടാരം കയറിയത്.
ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു എല്‍ഗാറുടെ ക്യാച്ച്. റബാഡയുടെ പന്ത് മിഡ് ഓഫിലേക്ക് പെയ്‌ന്‍ കൂറ്റന്‍ ഷോട്ട് കളിച്ചെങ്കിലും ബൌണ്ടറി ലൈനിന് അരുകില്‍ വെച്ച് എല്‍ഗര്‍ പന്തിലേക്ക് പറന്നുവീഴുകയായിരുന്നു.
പന്തിനെ ലക്ഷ്യമാക്കി എല്‍ഗര്‍ ഓടുമ്പോഴും ആരും പ്രതീക്ഷിച്ചിരുന്നില്ല അദ്ദേഹം ക്യാച്ച് എടുക്കുമെന്ന്. എന്നാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങളെ പോലും അത്ഭുതപ്പെടുത്തി അദ്ദേഹം ക്യാച്ചെടുക്കുകയായിരുന്നു.