2005ല്‍ ഫൈനലിലെത്തി, കളിച്ച ഓരോ മത്സരത്തിനും ലഭിച്ചത് 1000 രൂപ മാത്രം, വനിതാ ക്രിക്കറ്റിന്റെ കഴിഞ്ഞകാലത്തെ പറ്റി മിതാലി രാജ്

അഭിറാം മനോഹർ
ബുധന്‍, 5 നവം‌ബര്‍ 2025 (17:23 IST)
2025ല്‍ വനിതാ ഏകദിന ലോകകപ്പ് സ്വന്തമാക്കിയതോടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്. 1973ല്‍ ആദ്യ എഡിഷന്‍ ആരംഭിച്ചിട്ടും 2020കളോടെ മാത്രമാണ് ക്രിക്കറ്റ് ഒരു കരിയര്‍ എന്ന രീതിയില്‍ കൊണ്ടുപോകുവാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്ന ഒരു അവസ്ഥ വന്നുചേര്‍ന്നത്. 2017ലെ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ സെമിഫൈനലില്‍ ഹര്‍മന്‍ പ്രീത് കൗര്‍ നടത്തിയ സെഞ്ചുറി പ്രകടനമാണ് ആരാധകര്‍ക്കിടയില്‍ വനിതാ ക്രിക്കറ്റിന് സ്വീകാര്യത ഒരുക്കിയ സംഭവം.
 
 എന്നാല്‍ ഇതിനെല്ലാം മുന്‍പ് തന്നെ 2005ലെ ലോകകപ്പില്‍ ഫൈനല്‍ യോഗ്യത നേടാന്‍ ഇന്ത്യയ്ക്കായിരുന്നു. വനിതാ ക്രിക്കറ്റിലെ ലെജന്‍ഡായ മിതാലി രാജ് അന്ന് ആ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ അന്ന് വനിതാ ക്രിക്കറ്റിന് യാതൊരു പരിഗണനയും ലഭിച്ചിരുന്നില്ലെന്നും ഫൈനല്‍ വരെയെത്തിയ ടീമിന് പാരിതോഷികമെന്ന നിലയില്‍ ലഭിച്ചത് ഓരോ മത്സരത്തിനും 1000 രൂപ വീതമാണെന്നും അങ്ങനെ 8000 രൂപയാണ് അന്ന് ലഭിച്ചതെന്നും മുതാലി രാജ് പറയുന്നു.
 
ആ സമയത്ത് വുമണ്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയായിരുന്നു വനിതാ ക്രിക്കറ്റ് ടീമിനെ കൈകാര്യം ചെയ്തിരുന്നത്. കാര്യമായ സ്‌പോണ്‍സര്‍മാര്‍ അന്നുണ്ടായിരുന്നില്ല. ക്രിക്കറ്റിനോടുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രമായിരുന്നു ടീം മുന്നോട്ട് പോയിരുന്നത്. യാത്രകള്‍ക്ക് ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ ടിക്കറ്റ് പോലും കളിക്കാര്‍ എടുക്കേണ്ട സാഹചര്യമായിരുന്നു. പൈസയുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ പ്രതിഫലവും. 2006ല്‍ ബിസിസിഐ വനിതാ ക്രിക്കറ്റിനെയും ഏറ്റെടുത്തതോടെയാണ് കാര്യങ്ങള്‍ മെച്ചപ്പെട്ടത്. ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെട്ടു. സീരീസിന് മുന്‍പും ശേഷവും പ്രതിഫലം ലഭിക്കുന്ന സാഹചര്യമുണ്ടായി. മിതാലി രാജ് പറയുന്നു.
 
 2022ല്‍ ബിസിസിഐ വനിതകള്‍ക്കും പുരുഷ താരങ്ങള്‍ക്കും ഒരേ മാച്ച് ഫീ എന്ന തീരുമാനം കൈകൊണ്ടത് വനിതാ ക്രിക്കറ്റിനെ മാറ്റിമറിച്ചു. ഇന്ന് വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് പുരുഷ താരങ്ങളുടെ അതേ പ്രതിഫലമാണ് ലഭിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

India A vs South Africa A: നിരാശപ്പെടുത്തി രാഹുലും പന്തും; ഇന്ത്യക്ക് അടിതെറ്റി

Sanju Samson: സഞ്ജുവിനെ വീണ്ടും ബെഞ്ചില്‍ ഇരുത്തി ഇന്ത്യ, ടോസ് ഓസ്‌ട്രേലിയയ്ക്ക്

ടീമിന് വലിയ ലക്ഷ്യമുണ്ടെന്ന് അവനറിയാം, അർഷദീപിന് അവസരങ്ങൾ നൽകാത്തതിൽ വിശദീകരണവുമായി മോണി മോർക്കൽ

India vs Australia, 4th T20I: നാലാം ടി20 ഇന്ന്, സഞ്ജു കളിക്കില്ല; സുന്ദര്‍ തുടരും

India vs Australia: ടി20 പരമ്പരയിൽ മുന്നിലെത്താൻ ഇന്ത്യ, സഞ്ജു ഇന്നും പുറത്ത് തന്നെ

അടുത്ത ലേഖനം
Show comments