Select Your Language

Notifications

webdunia
webdunia
webdunia
webdunia

Westindies vs Australia : ഷമർ ജോസഫും ജെയ്ഡൻ സീൽസും ആഞ്ഞടിച്ചു, വിൻഡീസ് കൊടുങ്കാറ്റിൽ തകർന്നടിഞ്ഞ് ഓസ്ട്രേലിയ, ആദ്യ ഇന്നിങ്ങ്സിൽ 180 റൺസിന് പുറത്ത്

West Indies vs Australia 1st Test,Australia all out for 180,AUS vs WI Test match 2025,Australia batting collapse,ഓസ്‌ട്രേലിയ 180 റൺസിൽ ഓൾഔട്ട്,വെസ്റ്റിൻഡീസ് vs ഓസ്‌ട്രേലിയ ടെസ്റ്റ്,ടെസ്റ്റ് ക്രിക്കറ്റ് 2025,ഓസ്‌ട്രേലിയ ബാറ്റിംഗ് തകർച്ച

അഭിറാം മനോഹർ

, വ്യാഴം, 26 ജൂണ്‍ 2025 (12:26 IST)
Westindies vs Australia
വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്ങ്‌സില്‍ 180 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിന്റെ 4 വിക്കറ്റുകള്‍ വീഴ്ത്തി ആദ്യദിനം ശക്തമായ തിരിച്ചടിയാണ് ഓസ്‌ട്രേലിയ നല്‍കിയത്. ആദ്യദിനം അവസാനിക്കുമ്പോള്‍ 57 റണ്‍സിന് 4 വിക്കറ്റെന്ന നിലയിലാണ് വെസ്റ്റിന്‍ഡീസ്. 23 റണ്‍സുമായി ബ്രന്‍ഡന്‍ കിംഗും ഒരു റണ്ണുമായി ക്യാപ്റ്റന്‍ റോസ്റ്റന്‍ ചേസുമാണ് ക്രീസിലുള്ളത്. ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ്(4), ജോണ്‍ ക്യാമ്പല്‍(7),കീസി കാര്‍ടി(20), ജോമെല്‍ വാറിക്കന്‍(0) എന്നിവരുടെ വിക്കറ്റുകളാണ് വെസ്റ്റിന്‍ഡീസിന് ആദ്യദിനം നഷ്ടമായത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
 
 
നേരത്തെ ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയുടെ ഇന്നിങ്ങ്‌സ് തകര്‍ച്ചയോടെയായിരുന്നു. 22 റണ്‍സെടുക്കുന്നതിനിടെ തന്നെ ഓസീസിന്റെ 3 വിക്കറ്റുകള്‍ നഷ്ടമായി. സാം കോണ്‍സ്റ്റാസ്(3), കാമറൂണ്‍ ഗ്രീന്‍ (3), ജോഷ് ഇംഗ്ലീഷ് (5) എന്നിവരെയാണ് തുടക്കത്തിലെ ഓസീസിന് നഷ്ടമായത്. തുടര്‍ന്ന് ഉസ്മാന്‍ ഖവാജയും ട്രാവിസ് ഹെഡും ചേര്‍ന്ന കൂട്ടുക്കെട്ടാണ് ടീമിനെ 100 കടത്തിയത്. നാലാം വിക്കറ്റില്‍ 89 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 47 റണ്‍സില്‍ നില്‍ക്കെ ഖവാജയെ ഷമര്‍ ജോസഫ് മടക്കിയതോടെ ഓസ്‌ട്രേലിയ വീണ്ടും തകര്‍ന്നു.
 
അര്‍ധസെഞ്ചുറി നേടിയ (59) ട്രാവിസ് ഹെഡിന് 28 റണ്‍സുമായി നായകന്‍ പാറ്റ് കമ്മിന്‍സ് മാത്രമാണ് വാലറ്റത്ത് പിന്തുണ നല്‍കിയത്. അലക്‌സ് ക്യാരി, ബ്യൂ വെബ്സ്റ്റര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. വെസ്റ്റിന്‍ഡീസിനായി ജെയ്ഡന്‍ സീല്‍സ് 60 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ഷമര്‍ ജോസഫ് 46 റണ്‍സിന് 4 വിക്കറ്റെടുത്തു. പരിക്കേറ്റ സ്റ്റീവ് സ്മിത്ത് ഇല്ലാതെയാണ് ഓസീസ് ആദ്യ ടെസ്റ്റിനിറങ്ങിയത്. 3 ടെസ്റ്റ് മത്സരങ്ങളാണ് ഓസീസ് വെസ്റ്റിന്‍ഡീസിനെതിരെ കളിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rinku Singh's Marriage Postponed: 'കരിയര്‍ ആണ് മെയിന്‍'; വിവാഹം നീട്ടിവെച്ച് റിങ്കു സിങ്