ഇന്ത്യയുടെ ടി20 ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തങ്ങളുടെ മനസ്സിലുള്ള ടീമിനെ പ്രഖ്യാപിക്കുന്ന തിരക്കിലാണ് മുന്‍ താരങ്ങള്‍. പല മുന്‍ താരങ്ങളും തങ്ങളുടെ മനസിലുള്ള ടി20 ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് മഞ്ജരേക്കറുടെ ലോകകപ്പ് ഇലവനാണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കോലിയോ ഹാര്‍ദ്ദിക് പാണ്ഡ്യയോ ഇല്ലാതെയാണ് മഞ്ജരേക്കര്‍ തന്റെ ഇലവനെ പ്രഖ്യാപിച്ചിട്ടുള്ളത്. മലയാളി താരമായ സഞ്ജു സാംസണ്‍ മഞ്ജരേക്കറുടെ ടീമില്‍ ഇടം നേടി.
രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളുമാണ് മഞ്ജരേക്കറുടെ ടീമിലെ ഓപ്പണര്‍മാര്‍. സഞ്ജു സാംസണ്‍,റിഷഭ് പന്ത്,കെ എല്‍ രാഹുല്‍ എന്നിങ്ങനെ 3 വിക്കറ്റ് കീപ്പര്‍മാരും ടീമിലുണ്ട്. സൂര്യകുമാര്‍ യാദവാണ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍. സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജയും ക്രുനാല്‍ പാണ്ഡ്യയും കളിക്കും. പേസര്‍മാരായി ജസ്പ്രീത് ബുമ്ര,ഹര്‍ഷിത് റാണ,മായങ്ക് യാദവ് എന്നിവരാണ് മഞ്ജരേക്കറുടെ ഇലവനിലുള്ളത്. ഈ മാസം 28നോ 29നോ സെലക്ടര്‍മാര്‍ ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ തിരെഞ്ഞെടുക്കുമെന്നാണ് കരുതുന്നത്.
മഞ്ജരേക്കറുടെ ലോകകപ്പ് ഇലവന്‍ : രോഹിത് ശര്‍മ,യശ്വസി ജയ്‌സ്വാള്‍,സഞ്ജു സാംസണ്‍,റിഷഭ് പന്ത്,സൂര്യകുമാര്‍ യാദവ്,കെ എല്‍ രാഹുല്‍,യൂസ്വേന്ദ്ര ചാഹല്‍,രവീന്ദ്ര ജഡേജ,കുല്‍ദീപ് യാദവ്,ജസ്പ്രീത് ബുമ്ര,മുഹമ്മദ് സിറാജ്,ആവേശ് ഖാന്‍,ഹര്‍ഷിത് റാണ,മായങ്ക് യാദവ്,ക്രുനാല്‍ പാണ്ഡ്യ