ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നില്ലെങ്കിലും ഫൈനല്‍ മത്സരത്തില്‍ ഗ്യാലറിയിലെ തന്റെ സാന്നിധ്യം കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നറായ യൂസ്വേന്ദ്ര ചാഹല്‍. അടുത്തിടെ പങ്കാളിയായിരുന്ന ധനശ്രീ വര്‍മയുമായി താരം വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. ഇന്ത്യ- ന്യൂസിലന്‍ഡ് ഫൈനല്‍ മത്സരത്തില്‍ ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ചഹലും ഒപ്പം ഒരു സുന്ദരിയും കൂടി ഉണ്ടായിരുന്നു. ഇതാണ് ചാഹല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയാന്‍ കാരണം.
യൂട്യൂബര്‍ കൂടിയായ ആര്‍ജെ മഹാവേഷ് ആയിരുന്നു മത്സരത്തില്‍ ഉടനീളം ചാഹലിനൊപ്പം ഗ്യാലറിയിലുണ്ടായിരുന്നതെന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്.നേരത്തെയും ചാഹലിനൊപ്പം മഹാവേഷിനെ പലപ്പോഴും കണ്ടിട്ടുള്ളതായി ആരാധകര്‍ കണ്ടെത്തി. ഇരുവരും പ്രണയത്തിലാണെന്ന പ്രചാരണങ്ങളെ മഹാവേഷ് തള്ളികളഞ്ഞുകൊണ്ടുള്ള മഹാവേഷിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഇതിനിടെ ട്രെന്‍ഡിങ്ങായി. ഇന്നലെ ഗാലറിയിലും ഒപ്പം കണ്ടതോടെ മഹാവേഷിന്റെ പിന്നാലെ കൂടിയിരിക്കുകയാണ് മാധ്യമങ്ങള്‍.
അലിഗഡ് സ്വദേശിയായ മഹാവേഷ് പ്രാങ്ക് വീഡിയോകളിലൂടെയാണ് യൂട്യുബര്‍ എന്ന നിലയില്‍ ശ്രദ്ധ നേടിയത്. റേഡിയോ മിര്‍ച്ചിയില്‍ റേഡിയോ ജോക്കി കൂടിയാണ് മഹാവേഷ്. ബിഗ്‌ബോസിലേക്കും ബോളിവുഡിലേക്കും അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഇതെല്ലാം മഹാവേഷ് നിരസിച്ചിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള യൂസ്വേന്ദ്ര ചാഹല്‍ ഐപിഎല്ലില്‍ പഞ്ചാബ് കിംസ്ഗിന്റെ ഭാഗമാണ്.