Webdunia - Bharat's app for daily news and videos

Install App

Why India leave out Ravichandran Ashwin and Ravindra Jadeja: അശ്വിനും ജഡേജയും പെര്‍ത്തില്‍ കളിക്കാത്തത് ഇക്കാരണത്താല്‍ !

രേണുക വേണു
വെള്ളി, 22 നവം‌ബര്‍ 2024 (08:39 IST)
Perth Test: Ravichandran Ashwin and Ravindra Jadeja: പെര്‍ത്ത് ടെസ്റ്റില്‍ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെ ഇന്ത്യ പ്ലേയിങ് ഇലവനില്‍ ഇറക്കാത്തതിന്റെ കാരണം തിരയുകയാണ് ക്രിക്കറ്റ് ആരാധകര്‍. മുതിര്‍ന്ന താരങ്ങളായ അശ്വിനും ജഡേജയ്ക്കും പകരം ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ആണ് പെര്‍ത്ത് ടെസ്റ്റിന്റെ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത്. പെര്‍ത്ത് പിച്ചിന്റെ സ്വഭാവം പരിഗണിച്ചാണ് സുന്ദറിനെ കളിപ്പിക്കുന്നത്. 
 
ബൗണ്‍സിനു അനുകൂലമായ പിച്ചാണ് പെര്‍ത്തിലേത്. പേസ് ബൗളര്‍മാര്‍ക്ക് ആയിരിക്കും പിച്ച് പൂര്‍ണമായി അനുകൂലമാകുക. അതിനാലാണ് ഇന്ത്യ ഒരു സ്പിന്നറെ മാത്രം പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. പേസ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡി അടക്കം നാല് പേസ് ബൗളര്‍മാര്‍ പെര്‍ത്തില്‍ ഇന്ത്യക്കായി കളിക്കുന്നുണ്ട്. 
 
ബൗണ്‍സിനു അനുകൂലമായ പിച്ച് ആയതിനാല്‍ കൂടുതല്‍ ഉയരമുള്ള വാഷിങ്ടണ്‍ സുന്ദറിന് ബൗളിങ്ങില്‍ അശ്വിനേക്കാളും ജഡേജയേക്കാളും നന്നായി ശോഭിക്കാന്‍ കഴിയുമെന്നാണ് ടീമിന്റെ വിലയിരുത്തല്‍. മാത്രമല്ല സമീപകാലത്ത് ബാറ്റിങ്ങില്‍ സുന്ദര്‍ മികച്ച ഫോമിലുമാണ്. ഈ ഘടകങ്ങള്‍ പരിഗണിച്ചാണ് അശ്വിനേയും ജഡേജയേയും ഒഴിവാക്കി സുന്ദറിനെ ഇന്ത്യ കളിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lord's Test 4th Day: നാലാമനായി ബ്രൂക്കും മടങ്ങി,ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയിൽ

Iga swiatek : 6-0, 6-0, ഇത് ചരിത്രം, ഫൈനലിൽ ഒറ്റ ഗെയിം പോലും നഷ്ടപ്പെടുത്താതെ വിംബിൾഡൻ കിരീടം സ്വന്തമാക്കി ഇഗ സ്വിറ്റെക്

Lord's test: ഗിൽ കോലിയെ അനുകരിക്കുന്നു, പരിഹാസ്യമെന്ന് മുൻ ഇംഗ്ലണ്ട് താരം, ബുമ്രയ്ക്ക് മുന്നിൽ ഇംഗ്ലണ്ടിൻ്റെ മുട്ടിടിച്ചുവെന്ന് കുംബ്ലെ

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Lord's Test: ഇംഗ്ലണ്ടിന് ആശ്വാസം, ഷോയ്ബ് ബഷീർ പന്തെറിയും

Mohammed Siraj: 'ആവേശം ഇത്തിരി കുറയ്ക്കാം'; സിറാജിനു പിഴ

ആവേശം അത്രകണ്ട് വേണ്ട, ബെന്‍ ഡെക്കറ്റിന്റെ വിക്കറ്റില്‍ അമിതാഘോഷം, മുഹമ്മദ് സിറാജിന് മാച്ച് ഫീസിന്റെ 15 ശതമാനം പിഴ

പിഎസ്ജിയെ തണുപ്പിച്ച് കിടത്തി പാമർ, ഫിഫ ക്ലബ് ലോകകപ്പിൽ ചെൽസിക്ക് രണ്ടാം കിരീടം

ഇനി രണ്ട് വഴിക്ക്, ഒരുപാട് ആലോചനകൾക്ക് ശേഷമെടുത്ത തീരുമാനം, വേർപിരിയൽ വാർത്ത അറിയിച്ച് സൈന നേഹ്‌വാളും പി കശ്യപും

അടുത്ത ലേഖനം
Show comments