Select Your Language

Notifications

webdunia
webdunia
webdunia
webdunia

Wiaan Mulder: ലാറയുടെ 400 മറികടക്കാനായില്ല; 367 റണ്‍സില്‍ മള്‍ഡര്‍ ഡിക്ലയര്‍ ചെയ്തു

334 പന്തില്‍ 49 ഫോറും നാല് സിക്‌സും സഹിതം 367 റണ്‍സില്‍ നില്‍ക്കെയാണ് മള്‍ഡര്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചത്

Wiaan Mulder 367 runs, SouthA frica vs Zimbabwe, Mulder

രേണുക വേണു

, തിങ്കള്‍, 7 ജൂലൈ 2025 (16:15 IST)
Wiaan Mulder

Wiaan Mulder: വെസ്റ്റ് ഇന്‍ഡീസ് ഇതിഹാതം ബ്രയാന്‍ ലാറയുടെ ടെസ്റ്റ് ക്രിക്കറ്റിലെ 400 റണ്‍സ് നേട്ടം മറികടക്കാതെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ വിയാന്‍ മള്‍ഡര്‍. സിംബാബ്വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ വ്യക്തിഗത സ്‌കോര്‍ 367 ല്‍ നില്‍ക്കെ മള്‍ഡര്‍ ഡിക്ലയര്‍ ചെയ്തു. 
 
334 പന്തില്‍ 49 ഫോറും നാല് സിക്‌സും സഹിതം 367 റണ്‍സില്‍ നില്‍ക്കെയാണ് മള്‍ഡര്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ദക്ഷിണാഫ്രിക്ക 114 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 626 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് ദക്ഷിണാഫ്രിക്കയുടെ വിരമിക്കല്‍ തീരുമാനം. 
 
മള്‍ഡര്‍ 109.88 സ്‌ട്രൈക് റേറ്റിലാണ് 367 റണ്‍സെടുത്തത്. 400 ലേക്ക് എത്താന്‍ 33 റണ്‍സ് കൂടി മതിയായിരുന്നു ദക്ഷിണാഫ്രിക്കന്‍ നായകന്. എന്നാല്‍ വ്യക്തിഗത നേട്ടത്തിനായി മള്‍ഡര്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് നീട്ടികൊണ്ടുപോയില്ല. വിദേശത്ത് ഒരു ദക്ഷിണാഫ്രിക്കന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്തെടുത്തപ്പോഴെല്ലാം അവളായിരുന്നു മനസിൽ, 10 വിക്കറ്റ് നേട്ടം കാൻസർ ബാധിതയായ സഹോദരിക്ക് സമർപ്പിച്ച് ആകാശ് ദീപ്