Select Your Language

Notifications

webdunia
webdunia
webdunia
webdunia

Jay Shah: ഗില്‍ മുതല്‍ ജഡേജ വരെ ഉണ്ട്; ഇന്ത്യയെ അഭിനന്ദിച്ചുള്ള പോസ്റ്റില്‍ സിറാജിനെ 'വെട്ടി' ജയ് ഷാ

നായകന്‍ ശുഭ്മാന്‍ ഗില്‍, ഉപനായകന്‍ റിഷഭ് പന്ത്, ബൗളര്‍ ആകാശ് ദീപ്, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരുടെ പേരുകള്‍ ജയ് ഷായുടെ അനുമോദന പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്

Jay Shah, Siraj, Jay Shah removed Mohammed Siraj, Jay Shah and Siraj, ജയ് ഷാ, മുഹമ്മദ് സിറാജ്, ഇന്ത്യ ഇംഗ്ലണ്ട്, എഡ്ജ്ബാസ്റ്റണ്‍

രേണുക വേണു

Edgbaston , തിങ്കള്‍, 7 ജൂലൈ 2025 (11:44 IST)
Jay Shah and Mohammed Siraj

Jay Shah: എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ചരിത്രവിജയം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ഐസിസി ചെയര്‍മാന്‍ ജയ് ഷാ പങ്കുവെച്ച പോസ്റ്റ് വിവാദത്തില്‍. ഇന്ത്യക്കായി മികച്ച ബൗളിങ് പ്രകടനം നടത്തിയ മുഹമ്മദ് സിറാജിനെ ജയ് ഷാ പോസ്റ്റില്‍ ഉള്‍പ്പെടുത്താത്തതാണ് വിവാദത്തിനു കാരണം. 
 
നായകന്‍ ശുഭ്മാന്‍ ഗില്‍, ഉപനായകന്‍ റിഷഭ് പന്ത്, ബൗളര്‍ ആകാശ് ദീപ്, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരുടെ പേരുകള്‍ ജയ് ഷായുടെ അനുമോദന പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് ഇന്നിങ്‌സിലുമായി ഇംഗ്ലണ്ടിന്റെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജ് മാത്രം ജയ് ഷായുടെ പോസ്റ്റില്‍ ഇടംപിടിച്ചില്ല. 
 
ആകാശ് ദീപ് രണ്ട് ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് ഒന്നാം ഇന്നിങ്‌സില്‍ ആറും രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് 180 റണ്‍സ് ലീഡ് ലഭിക്കാന്‍ കാരണം സിറാജിന്റെ ബൗളിങ് പ്രകടനമാണ്. സാക് ക്രൗലി, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഒന്നാം ഇന്നിങ്‌സിലെ സിറാജിന്റെ ആറ് വിക്കറ്റ്. 
 
രണ്ടാം ഇന്നിങ്‌സില്‍ സാക് ക്രൗലിയെ പുറത്താക്കി സിറാജ് ആണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. രണ്ടാം ഇന്നിങ്‌സില്‍ ക്രിസ് വോക്‌സ്, ജോഷ് ടങ് എന്നിവരുടെ ക്യാച്ചുകള്‍ നേടിയതും സിറാജാണ്. ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടും ജയ് ഷാ സിറാജിനെ ഒഴിവാക്കി പോസ്റ്റിട്ടത് ആരാധകര്‍ക്കു അത്ര പിടിച്ചില്ല. ബിജെപി അനുയായി കൂടിയായ ജയ് ഷാ മുസ്ലിം ആയതുകൊണ്ടാണ് സിറാജിനെ അനുമോദന പോസ്റ്റില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്ന പ്രധാന വിമര്‍ശനം. 
 
' ഇന്ത്യന്‍ ക്രിക്കറ്റിന്റെ വ്യാപ്തിയും സ്ഥിരതയും പ്രകടമാക്കിയ വളരെ മികച്ചൊരു ടെസ്റ്റ് മത്സരം. ശുഭ്മാന്‍ ഗില്ലിന്റെ 269 & 161 ഇന്നിങ്‌സുകള്‍ വളരെ അപൂര്‍വ്വ നിലവാരമുള്ളവയായിരുന്നു. ആകാശ് ദീപിന്റെ പത്ത് വിക്കറ്റ് പ്രകടനം നിര്‍ണായകമായി. ജഡേജയുടെയും റിഷഭ് പന്തിന്റെയും പ്രകടനങ്ങള്‍ വിജയത്തെ കൂടുതല്‍ മികച്ചതാക്കി. ലോര്‍ഡ്‌സ് ടെസ്റ്റിലെ വിജയത്തിനായി കാത്തിരിക്കാം.' എന്നാണ് എക്‌സില്‍ ജയ് ഷാ കുറിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shubman Gill and Ravindra Jadeja: ഫീല്‍ഡില്‍ മാറ്റം വരുത്താമെന്ന് ഗില്‍, സമ്മതിക്കാതെ ജഡേജ; തിരിഞ്ഞുനടന്ന് ഇന്ത്യന്‍ നായകന്‍ (വീഡിയോ)