Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ മുഷ്ഫിഖുർ റഹിം അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിച്ചു

ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ മുഷ്ഫിഖുർ റഹിം അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിച്ചു
, ഞായര്‍, 4 സെപ്‌റ്റംബര്‍ 2022 (13:36 IST)
ബംഗ്ലാദേശിൻ്റെ വിക്കറ്റ് കീപ്പർ ബാറ്ററും മുൻ നായകനുമായ മുഷ്ഫിഖുർ റഹിം അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഏകദിനത്തിലും ടെസ്റ്റിലും കൂടുതൽ ശ്രദ്ധ ചെലുത്താനാണ് താരം ടി20യിൽ നിന്നും വിട്ടുനിൽക്കുന്നത്.
 
സമൂഹമാധ്യമങ്ങളിലൂടെ മുഷ്ഫിഖുർ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ഏഷ്യാകപ്പിൽ നിന്നും ബംഗ്ലാദേശ് പുറത്തായതിന് പിന്നാലെയാണ് താരത്തിൻ്റെ വിരമിക്കൽ തീരുമാനം. ഏഷ്യാക്കപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്നും വെറും അഞ്ച് റൺസാണ് താരം നേടിയത്. അന്താരാഷ്ട്ര ടി20 മതിയാക്കിയെങ്കിലും ടി20 ലീഗിൽ താരം തുടർന്നും കളിക്കും. ഈ വർഷം ടി20 ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന രണ്ടാമത്തെ ബംഗ്ലാദേശ് താരമാണ് മുഷ്ഫിഖുർ റഹിം. നേരത്തെ ഓപ്പണർ തമീം ഇഖ്ബാൽ ജൂലായിൽ ടി20 ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു.
 
ബംഗ്ലാദേശിന് വേണ്ടി 102 ടി20 മത്സരങ്ങളിൽ നിന്ന് 114.9 ശരാശരിയിൽ 1500 റൺസ് താരം നേടിയിട്ടുണ്ട്. 6 അർധസെഞ്ചുറികൾ താരം നേടിയിട്ടുണ്ട്.72 റൺസാണ് താരത്തിൻ്റെ ഹൈസ്കോർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹർഭജൻ സിങ് ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു: ഇൻസമാം ഉൾ ഹഖ്