Webdunia - Bharat's app for daily news and videos

Install App

ഐസിസി ടെസ്റ്റ് റാങ്കിങ് പട്ടികയിൽ നേട്ടം കൊയ്‌ത് കെയ്‌ൻ വില്യംസൺ, കോലിക്കൊപ്പം രണ്ടാം സ്ഥാനത്ത്

Webdunia
തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (19:57 IST)
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടം കൊയ്‌ത് ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ. വെസ്റ്റിൻഡീസിനെതിരെ കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കിയ ഇരട്ടസെഞ്ചുറിയാണ് താരത്തിന് തുണയായത്. പുതിയ റാങ്കിങ് പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോലിക്കൊപ്പമാണ് വില്യംസൺ. ഒരേ പോയിന്റാണെകിലും കോലി മൂന്നാം സ്ഥാനത്താണ്. ഓസീസിന്റെ സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്ത്.
 
അതേസമയം ഓസീസിന്റെ തന്നെ മാർനസ് ലബുഷാനെ നാലാം സ്ഥാനത്താണ്. 911 പോയിന്റുകളോടെ സ്റ്റീവ് സ്മിത്താണ് പട്ടികയിൽ ഒന്നാമത്. വിരാട് കോലിക്കും കെയ്‌ൻ വില്യംസണീനും 886 പോയിന്റുകളാണു‌ള്ളത്.ബാബര്‍ അസം, ഡേവിഡ് വാര്‍ണര്‍, ചേതേശ്വര്‍ പൂജാര, ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട് എന്നിവരാണ് അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളിലുള്ളത്. കോലിയും പൂജാരയുമാണ് ആദ്യ പത്തിൽ ഇന്ത്യയിൽ നിന്നുള്ള താരങ്ങൾ.
 
അതേസമയം ബൗളർമാരുടെ പട്ടികയിൽ ഓസീസിന്റെ പാറ്റ് കമ്മിൻസ് ഒന്നാം സ്ഥാനം നിലനിർത്തി.904 പോയന്റാണ് താരത്തിനുള്ളത്. കിവീസ് പേസര്‍ നീല്‍ വാഗ്നര്‍ ഒരുസ്ഥാനം മെച്ചപ്പെടുത്തി രണ്ടാമതെത്തി. ഒമ്പതാം സ്ഥാനത്തുള്ള ജസ്‌പ്രീത് ബു‌മ്രയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ ബൗളർ.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

അടുത്ത ലേഖനം
Show comments