Select Your Language

Notifications

webdunia
webdunia
webdunia
webdunia

വനിത ഏഷ്യാ കപ്പ്: ഇന്ത്യ ഫൈനലില്‍

Women Asia Cup India to Final
, വ്യാഴം, 13 ഒക്‌ടോബര്‍ 2022 (15:44 IST)
ഏഷ്യാ കപ്പ് വനിതകളുടെ പോരാട്ടത്തില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ തായ് ലന്‍ഡ് വനിത ടീമിനെ 74 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ വനിത ടീം ഫൈനലില്‍ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ തായ് ലന്‍ഡിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ശ്രീലങ്ക-പാക്കിസ്ഥാന്‍ രണ്ടാം സെമി ഫൈനല്‍ വിജയികളായിരിക്കും ഒക്ടോബര്‍ 15 ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. 
 
തായ് ലന്‍ഡിനെതിരായ മത്സരത്തില്‍ 28 പന്തില്‍ 42 റണ്‍സ് നേടി ഷഫാലി വര്‍മ ഇന്ത്യയുടെ ടോപ് സ്‌കോററായി. ഹര്‍മന്‍പ്രീത് കൗര്‍ 30 പന്തില്‍ 36 റണ്‍സ് നേടി. നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ദീപ്തി ശര്‍മയാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. രാജേശ്വരി ഗെയ്ക്വാദ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസീസ് പിച്ചില്‍ ചക്രശ്വാസം വലിച്ച് പന്ത് ! സഞ്ജു തന്നെയാണ് ഇതിലും ഭേദമെന്ന് ആരാധകര്‍