WCL 2025: ഇന്ത്യയെ നയിക്കുന്നത് യുവരാജ്, പാക്കിസ്ഥാന്‍ നായകന്‍ അഫ്രീദി; വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ഇന്നുമുതല്‍
സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലും ഫാന്‍കോഡ് ആപ്പിലും മത്സരങ്ങള്‍ തത്സമയം കാണാം
World Championship of Legends 2025: ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ അണിനിരക്കുന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ഇന്നുമുതല്‍. ഇംഗ്ലണ്ടിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലണ്ട് ചാംപ്യന്‍സ് ഷാഹിദ് അഫ്രീദി നയിക്കുന്ന പാക്കിസ്ഥാന്‍ ചാംപ്യന്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി ഒന്‍പത് മുതലാണ് മത്സരം.
സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലും ഫാന്‍കോഡ് ആപ്പിലും മത്സരങ്ങള്‍ തത്സമയം കാണാം.
യുവരാജ് സിങ് ആണ് ഇന്ത്യയെ നയിക്കുന്നത്. ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, റോബിന്‍ ഉത്തപ്പ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ ഇന്ത്യക്കായി കളിക്കുന്നുണ്ട്. ജൂലൈ 20 നാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാക്കിസ്ഥാനാണ് എതിരാളികള്‍.