Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇപ്പോൾ ഐപിഎല്ലിനാണ് പ്രാധാന്യം, ലോകകപ്പ് പിന്നെയല്ലെ: പൊള്ളാർഡ്

ഇപ്പോൾ ഐപിഎല്ലിനാണ് പ്രാധാന്യം, ലോകകപ്പ് പിന്നെയല്ലെ: പൊള്ളാർഡ്
, ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (20:34 IST)
ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾക്ക് ശേഷം യുഎഇ‌യിൽ തന്നെയാണ് ടി20 ലോകകപ്പ് മത്സരങ്ങളും നടക്കുന്നത്. അതിനാൽ തന്നെ ഐപിഎൽ മത്സരങ്ങൾ ലോകകപ്പ് മത്സരങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് കൂടിയാണ് പല താരങ്ങൾക്കും. യുഎഇ‌യിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ  ഐപിഎൽ മത്സരങ്ങൾ താരങ്ങളെ സഹായിക്കുന്നുണ്ട്.
 
നിലവിൽ ടി20ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ ഒരു ടീമാണ് വിന്‍ഡീസ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ലോകകപ്പ് അപ്രധാനമാണെന്നാണ് പൊള്ളാർഡ് പറയുന്നത്. ഞങ്ങൾ ഐപിഎൽ കളിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അതിനാൽ തന്നെ ലോകകപ്പിനെ പറ്റി ചിന്തിക്കുന്നതേയില്ല.ഒരു ടൂര്‍ണമെന്റ് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ ഇപ്പോഴത്തെ സാഹചര്യത്തെ കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതി. ഭാവിയെ കുറിച്ച് ആലോചിക്കേണ്ടതില്ല. പൊള്ളാർഡ് പറഞ്ഞു.
 
മറ്റ് ക്രിക്കറ്റർമാർ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നറിയില്ല. നിലവിൽ ഒരു ടൂർണമെന്റിലൂടെ കടന്നുപോകുമ്പോൾഒരു പ്രൊഫഷണല്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ നമ്മള്‍ പ്രൊഫഷണലിസം കാണിക്കേണ്ടതുണ്ട്. ഇപ്പോള്‍ ഐപിഎല്ലിനെ കുറിച്ച് ചിന്തിക്കാനാണ് താല്‍പര്യം. പൊള്ളാര്‍ഡ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡില്‍ നിന്ന് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ പുറത്ത്