Webdunia - Bharat's app for daily news and videos

Install App

യശ്വസി ഇന്ത്യയുടെ ഭാവിതാരം, അഭിനന്ദനവുമായി സുരേഷ് റെയ്ന

Webdunia
വെള്ളി, 28 ഏപ്രില്‍ 2023 (19:54 IST)
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത രാജസ്ഥാൻ യുവതാരം യശ്വസി ജയ്സ്വാളിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. യശ്വസി സൂപ്പർ സ്റ്റാറാണെന്നും ഭാവിയിൽ ഇന്ത്യയുടെ അഭിമാനതാരമായി താരം മാറുമെന്നും റെയ്ന പറയുന്നു. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ താരം നടത്തിയ പ്രകടനം രാജസ്ഥാൻ വിജയത്തിൽ നിർണായകമായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ അഭിനന്ദിച്ച് സുരേഷ് റെയ്ന രംഗത്ത് വന്നത്.
 
തല വലിയ രീതിയിൽ ചലിപ്പിക്കാതെ തന്നെ മികച്ച ഷോട്ടുകൾ ഉതിർക്കാൻ യശ്വസിക്ക് സാധിക്കുന്നു. ഉത്തപ്പ പറഞ്ഞത് പോലെ ശരീരത്തോട് ചേർന്നാണ് യശ്വസിയുടെ ഷോട്ടുകൾ വരുന്നത്. പന്ത് അടക്കുമ്പോഴെല്ലാം വളരെ നിശ്ചലനായി തല ചലിപ്പിക്കാതെയാണ് യശ്വസി കളിക്കുന്നത്. ഇത്തരത്തിൽ കളിക്കുമ്പോൾ ഷോട്ടുകൾക്ക് നല്ല കരുത്ത് ലഭിക്കും. സമയമെടുത്താണ് യശ്വസി ഷോട്ടുകൾ തെരെഞ്ഞെടുക്കുന്നത്. ഇത് വളരെ പ്രധാനമാണ്. ഓപ്പണറുടെ റോൾ കൃത്യമായി അവൻ നടപ്പിലാക്കുന്നു. ഐപിഎല്ലിലെ സൂപ്പർ സ്റ്റാറാണ് അവൻ. ഭാവിയിൽ ഇന്ത്യയുടെ അഭിമാനമാകാൻ പോകുന്ന താരം. റെയ്ന പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mohammed Siraj: ടീമിനായി എല്ലാം നല്‍കുന്ന താരം, ഓരോ ടീമും ആഗ്രഹിക്കുന്ന കളിക്കാരന്‍, സിറാജിന്റെ പോരാട്ടവീര്യത്തെ പുകഴ്ത്തി ജോ റൂട്ട്

Chris Woakes: തോളിന് പരിക്കാണ്, എന്നാൽ ആവശ്യമെങ്കിൽ വോക്സ് ബാറ്റിംഗിനിറങ്ങും, സൂചന നൽകി ജോ റൂട്ട്

India vs England, 5th Test: ഇംഗ്ലണ്ടിനു ജയം 35 റണ്‍സ് അകലെ, ഇന്ത്യക്ക് ജയിക്കണമെങ്കില്‍ അത്ഭുതം സംഭവിക്കണം !

Harry Brook: കയ്യിൽ നിന്ന് ബാറ്റ് പോയി, ഒപ്പം വിക്കറ്റും ,സെഞ്ചുറിയുമായി ഇംഗ്ലണ്ടിനെ വിജയത്തീരത്തെത്തിച്ച് ബ്രൂക്ക് മടങ്ങി

Siraj Drop Harry Brook: ഒരു നിമിഷത്തിന്റെ അശ്രദ്ധ, ബ്രൂക്ക്‌സിനെ പിടിക്കാനുള്ള സുവര്‍ണാവസരം കൈവിട്ട് സിറാജ്(വീഡിയോ)

അടുത്ത ലേഖനം
Show comments