Select Your Language

Notifications

webdunia
webdunia
webdunia
webdunia

സച്ചിനെക്കാള്‍ മികച്ചതാരം രോഹിത് ശര്‍മ!

സച്ചിനെക്കാള്‍ മികച്ചതാരം രോഹിത് ശര്‍മ!

സുബിന്‍ ജോഷി

, വെള്ളി, 8 മെയ് 2020 (15:19 IST)
ഏകദിനക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെക്കാള്‍ മികച്ചതാരം രോഹിത് ശര്‍മയാണെന്ന് ന്യൂസിലന്‍ഡ് മുന്‍ ബോളര്‍ സൈമണ്‍ ഡവ്വല്‍. ഐസിസിയുടെ ക്രിക്കറ്റ് ഇന്‍സൈഡ് ഔട്ട് എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ഡവ്വല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനുമുന്‍പും നിരവധിതവണ ഡവ്വല്‍ ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്.
 
രോഹിത് ശര്‍മ ഇന്നിങ്‌സ് മുന്നോട്ട് പോകുന്തോറും സ്‌ട്രൈക്ക് റേറ്റ് കുട്ടാറുണ്ടെന്നും എന്നാല്‍ സച്ചിന്‍ 90 കഴിഞ്ഞാല്‍ നിന്ന് വിയര്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നതെന്നുമാണ് ഡവ്വല്‍ പറഞ്ഞത്. ഇത് യാഥാര്‍ത്ഥ്യമെന്ന തരത്തില്‍ ഏകദിന കണക്കുകളും താരം നിരത്തുന്നുണ്ട്. 
 
സച്ചിന്റെ ശരാശരി 44ഉം സ്‌ട്രൈക്ക് റേറ്റ് 86 ആണെന്നും അതേസമയം രോഹിത്തിന്റേത് ശരാശരി 49ന് മുകളിലും സ്‌ട്രൈക്ക് റേറ്റ് 88 ആണെന്നും ഡവ്വല്‍ പറയുന്നു. 2007ല്‍ ഏഴുതവണയാണ് സച്ചിന്‍ 90കളില്‍ ഔട്ടായത്. ഇതില്‍ രണ്ടുതവണയും 99ലാണ്  സച്ചിന്‍ പുറത്തായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിവർപൂളി‌ൽ എത്തുന്നതിന് മുൻപ് ക്ലോപ്പ് തള്ളിയത് ഈ ടീമിൽ നിന്നുമുള്ള ഓഫർ!