Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയത്തിൽ വാചകമടിക്കുന്നത് നല്ലതല്ല, ദ്രാവിഡ് ഒരിക്കലും അങ്ങനെ ചെയ്യില്ല: ശാസ്‌ത്രിയെ വിമർശിച്ച് ഗംഭീർ

വിജയത്തിൽ വാചകമടിക്കുന്നത് നല്ലതല്ല, ദ്രാവിഡ് ഒരിക്കലും അങ്ങനെ ചെയ്യില്ല: ശാസ്‌ത്രിയെ വിമർശിച്ച് ഗംഭീർ
, തിങ്കള്‍, 22 നവം‌ബര്‍ 2021 (12:41 IST)
പരിശീലകനായി സ്ഥാനമേറ്റടുത്ത ശേഷം നിരവധി നേട്ടങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന് നൽകാനായിട്ടുണ്ടെങ്കിലും ഒരു ഐ‌സിസി കിരീടം പോലും നേടാതെയാണ് രവിശാസ്‌ത്രി ഇന്ത്യൻ ടീം പരിശീലകസ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. ടി20 ലോകകപ്പിലെ ആദ്യ റൗണ്ടിലെ പുറത്താകലിന് ശേഷം ശാസ്‌ത്രിക്കെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ ശാസ്‌ത്രിയെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണിങ് താരമായിരുന്ന ഗൗതം ഗംഭീർ.
 
ഇന്ത്യൻ ടീമിന് ഒരു കാലത്ത് സ്വപ്നങ്ങൾ മാത്രമായിരുന്ന ടെസ്റ്റ് വിജയങ്ങൾ സമ്മാനിച്ചെങ്കിലും ഒരു ഐസിസി കിരീടം പോലും ശാസ്‌ത്രിയുടെ പരിശീലനത്തിന് കീഴിൽ ഇന്ത്യയ്ക്ക് നേടാനായിട്ടില്ല. ഓസീസിലെ ടെസ്റ്റ് പരമ്പര വിജയം 1983 ലോകകപ്പ് നേട്ടത്തിനേക്കാള്‍ വലുതാണെന്നായിരുന്നു ശാസ്‌ത്രി പറഞ്ഞിരുന്നത്. ഞാന്‍ വളരെ യാദൃശ്ചികമായി കണ്ടെത്തിയ ഒന്നാണിത്. നന്നായി കളിക്കുമ്പോള്‍ നമ്മള്‍ സ്വയം പുകഴ്ത്തി പറയാറില്ല. മറ്റുള്ളവര്‍ നമ്മുടെ വിജയത്തെക്കുറിച്ച് സംസാരിക്കുകയാണ് വേണ്ടത്. ലോകകപ്പ് നേടിയപ്പോള്‍ ആരും ഇതാണ് ഏറ്റവും മികച്ച ടീമെന്ന അവകാശ വാദവുമായി എത്തിയിട്ടില്ല.
 
നിങ്ങള്‍ ഓസ്ട്രേലിയയില്‍ ചരിത്രപരമായ നേട്ടം കുറിച്ചു. അത് വലിയ ജയമെന്നതില്‍ സംശയമില്ല. നിങ്ങള്‍ ഇംഗ്ലണ്ടിലും ജയിച്ചു. അതും മികച്ച പ്രകടമായിരുന്നു. എന്നാൽ നിങ്ങൾ സ്വയം പ്രശംസിക്കുന്നതെന്തിനാണ്. ഇങ്ങനൊരു കാര്യം ഒരിക്കലും രാഹുൽ ദ്രാവിഡ് ചെയ്യില്ല. ഇന്ത്യ നന്നായി കളിച്ചാലും ഇല്ലെങ്കിലും ദ്രാവിഡിന്റെ വാക്കുകള്‍ സന്തുലിതമായിരിക്കും. അത് കളിക്കാരിലും പ്രതിഫലിക്കും. ഗംഭീർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏകദിന നായകസ്ഥാനവും രോഹിത്തിന് നല്‍കണം; ആവശ്യവുമായി ആരാധകര്‍, രാഹുല്‍ ദ്രാവിഡിന്റെ നിലപാട് നിര്‍ണായകം