Select Your Language

Notifications

webdunia
webdunia
webdunia
webdunia

Yuzvendra Chahal - Dhanashree Verma Divorce: ധനശ്രീക്ക് ജീവനാംശമായി 4.75 കോടി നല്‍കും; ചഹലിനു വിവാഹമോചനം അനുവദിച്ചു

ധനശ്രീക്ക് ജീവനാംശമായി 4.75 കോടി രൂപ ചഹല്‍ നല്‍കും. ഇരുവരും ഒന്നിച്ചാണ് വിവാഹമോചന അപേക്ഷ നല്‍കിയത്

Yuzvendra Chahal and Dhanashree Verma

രേണുക വേണു

, വെള്ളി, 21 മാര്‍ച്ച് 2025 (10:17 IST)
Yuzvendra Chahal - Dhanashree Verma Divorce: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും ഡാന്‍സ് കൊറിയോഗ്രഫര്‍ ധനശ്രീ വര്‍മയും നിയമപരമായി വേര്‍പിരിഞ്ഞു. ബാന്ദ്ര കുടുംബക്കോടതിയാണ് ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്. നാളെ ആരംഭിക്കുന്ന ഐപിഎല്‍ മത്സരങ്ങളുടെ ഭാഗമാകേണ്ടതിനാല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ബോംബെ ഹൈക്കോടതി ബാന്ദ്ര കുടുംബക്കോടതിക്കു നിര്‍ദേശം നല്‍കിയിരുന്നു. 
 
ധനശ്രീക്ക് ജീവനാംശമായി 4.75 കോടി രൂപ ചഹല്‍ നല്‍കും. ഇരുവരും ഒന്നിച്ചാണ് വിവാഹമോചന അപേക്ഷ നല്‍കിയത്. ഇത് കോടതി അംഗീകരിച്ചെന്നും ഇരുവരും ഇനി ഭാര്യാഭര്‍ത്താക്കന്‍മാര്‍ അല്ലെന്നും ചഹലിന്റെ അഭിഭാഷകന്‍ നിധിന്‍ കുമാര്‍ ഗുപ്ത പറഞ്ഞു. 
 
വിവാഹമോചനക്കേസുകളിലെ ആറ് മാസ കാലയളവ് ഒഴിവാക്കാന്‍ കുടുംബക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ഇരുവരും ബോംബെ ഹൈക്കോടതിയോടു ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ആവശ്യം അംഗീകരിച്ച ബോംബെ ഹൈക്കോടതി കുടുംബക്കോടതിക്ക് അതിവേഗ നടപടിക്കായി നിര്‍ദേശം നല്‍കി. 2020 ലാണ് ഇരുവരും വിവാഹിതരായത്. 
 
ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തതോടെയാണ് ഡിവോഴ്സ് ഗോസിപ്പുകള്‍ പ്രചരിച്ചു തുടങ്ങിയത്. ധനശ്രീയുടെ ചിത്രങ്ങള്‍ ചഹല്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഡാന്‍സ് കൊറിയോഗ്രഫറാണ് ധനശ്രീ. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് നൃത്തം പഠിക്കാനായി ധനശ്രീയുടെ ഡാന്‍സ് സ്‌കൂളില്‍ എത്തിയതാണ് ചഹല്‍. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തു. 
 
ഇന്ത്യക്കായി 80 ട്വന്റി 20 മത്സരങ്ങള്‍ ചഹല്‍ കളിച്ചിട്ടുണ്ട്. 96 വിക്കറ്റുകളാണ് താരം ഇതുവരെ രാജ്യാന്തര ടി20 കരിയറില്‍ സ്വന്തമാക്കിയിരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്ത് ബുമ്ര, മറ്റേത് ബൗളറേയും പോലെ മാത്രം, ഇംഗ്ലണ്ട് പര്യടനത്തിൽ അവൻ ഞെട്ടിക്കുമെന്ന് കരുതുന്നില്ല, 2 മാസം മുൻപെ വെടി പൊട്ടിച്ച് ഡക്കറ്റ്