ഗെയിലിനെ ഭയക്കണം, ഇന്ത്യയെ തോൽ‌പ്പിക്കുകയാണ് ലക്ഷ്യം !- കോഹ്ലിയുടെ മുട്ടിടിക്കുമോ?

Webdunia
ബുധന്‍, 7 ഓഗസ്റ്റ് 2019 (17:30 IST)
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു വ്യാഴാഴ്ച ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ തുടക്കമാവും. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ വിന്‍ഡീസിനെ തൂത്തുവാരിയതിന്റെ ആവേശത്തിലാണ് ഇന്ത്യ. ഇനി ഏകദിന പരമ്പരയും സ്വന്തമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോഹ്ലിയും സംഘവും. 
 
എന്നാൽ, ഭയക്കേണ്ടത് ക്രിസ് ഗെയിലിനെ ആണ്. ലോകം ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും വെടിക്കെട്ട് ഓപ്പണറുമായ ക്രിസ് ഗെയ്‌ലിന്റെ വിടവാങ്ങല്‍ പരമ്പര കൂടിയാണിത്. അവസാന മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ഗെയിൽ പ്രതീക്ഷിക്കുന്നില്ല. 
 
വമ്പനടി നടത്തി മികച്ച പ്രകടനം കാഴ്ച വെച്ച് തലയുയർത്തി പടിയിറങ്ങാനാണ് ഗെയിലിന്റെ ലക്ഷ്യമെന്ന് വ്യക്തം. കഴിഞ്ഞ ലോകകപ്പിനു ശേഷം വിരമിക്കുമെന്നായിരുന്നു നേരത്തേ ഗെയ്ല്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇന്ത്യക്കെതിരേയുള്ള ഏകദിന പരമ്പരയില്‍ കൂടി കളിച്ച് വിന്‍ഡീസ് കുപ്പായമഴിക്കാന്‍ അദ്ദേഹം പിന്നീട് തീരുമാനിക്കുകയായിരുന്നു.
 
ടി20 പരമ്പരയില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഏകദിനത്തില്‍ ഇറങ്ങുന്നത്. ടി20 സംഘത്തില്‍ ഇല്ലാതിരുന്ന കേദാര്‍ ജാദവ്, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ ഏകദിനത്തില്‍ മടങ്ങിയെത്തും. ഇവരില്‍ ഷമിയെക്കൂടാതെ ചഹല്‍, കുല്‍ദീപ് ഇവരിലൊരാള്‍ക്കു മാത്രമേ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ളൂ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭിന് ഇത് രണ്ടാമത്തെ ജീവിതമാണ്, ഒരു കീപ്പറെന്ന നിലയിൽ ആ കാൽമുട്ടുകൾ കൊണ്ട് കളിക്കുന്നത് തന്നെ അത്ഭുതം: പാർഥീവ് പട്ടേൽ

നിന്നെ ഹീറോ ആക്കുന്നവർ അടുത്ത കളിയിൽ നിറം മാറ്റും, ഇതൊന്നും കാര്യമാക്കരുത്: ധോനി നൽകിയ ഉപദേശത്തെ പറ്റി സിറാജ്

ജയ്സ്വാളല്ല രോഹിത്തിന് പകരമെത്തുക മറ്റൊരു ഇടം കയ്യൻ, 2027ലെ ലോകകപ്പിൽ രോഹിത് കളിക്കുന്നത് സംശയത്തിൽ

ഷോ ആകാം, അതിരുവിടരുത്, ഗുകേഷിനെ അപമാനിച്ച മുൻ ലോക രണ്ടാം നമ്പർ താരം ഹികാരു നകാമുറയ്ക്കെതിരെ ക്രാംനിക്

Rohit Sharma: രോഹിത്തിന്റെ പ്രായത്തില്‍ 'നോ' പറഞ്ഞ് ബിസിസിഐ; ഗംഭീറിന്റെ മൗനസമ്മതവും !

അടുത്ത ലേഖനം
Show comments