Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നും രക്ഷയില്ല, ആ 20 ഓവറിലാണ് കാര്യം! - ഇന്ത്യയ്ക്ക് എട്ടിന്റെ പണി കിട്ടുമോ?

ഇന്നും രക്ഷയില്ല, ആ 20 ഓവറിലാണ് കാര്യം! - ഇന്ത്യയ്ക്ക് എട്ടിന്റെ പണി കിട്ടുമോ?
, ബുധന്‍, 10 ജൂലൈ 2019 (13:01 IST)
ലോകകപ്പിലെ സെമി ഫൈനൽ റൌണ്ടിലാണ് ഇന്ത്യയിപ്പോൾ. ന്യൂസിലാൻഡുമായുള്ള ഇന്നലത്തെ കളിയിൽ മഴ വില്ലനായി. ടോസ് ലഭിച്ച ന്യൂസിലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കളി 46 ഓവറായപ്പോൾ മഴ പാഞ്ഞെത്തി. പാതി വഴിയിൽ നിർത്തേണ്ടി വന്ന കളി നിസേർവ് ഡേ ആയ ഇന്ന് പുനഃരാരംഭിക്കും. വൈകുന്നേരം മൂന്നു മുതല്‍ മാഞ്ചസ്റ്ററിലാണ് മത്സരം. 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ഇന്നിങ്‌സ് തുടങ്ങുക. 
 
എന്നാൽ, ഇന്നും മഴ പെയ്യാനുള്ള സാധ്യതയാണുള്ളത്. 20 ഓവറെങ്കിലും ഇന്ത്യയ്ക്ക് ബാറ്റ് ചെയ്യാനുള്ള സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ മത്സരം പുനഃരാരംഭിക്കുകയുള്ളു. മഴ വില്ലനായി എത്തിയാൽ ആ 20 ഓവറിനുള്ളിൽ ഇന്ത്യ മികച്ച സ്കോർ ഉയർത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ മഴദേവത കനിയുക ന്യൂസിലൻഡിനെയാകും. റണ്‍റേറ്റ് കൂട്ടാന്‍ കിവീസ് പ്രയത്‌നിച്ചുകൊണ്ടിരിക്കെയാണ് മഴ പെയ്ത് കളി മുടങ്ങിയത്. 
 
അതേസമയം, ഇന്നും മഴകാരണം മല്‍സരം ഉപേക്ഷിച്ചാല്‍ ഐസിസി നിയമമനുസരിച്ച്  പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യ നേരിട്ട് ഫൈനനിലെത്തും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഇന്ന് പുനരാരംഭിക്കും; വീണ്ടും മഴയുടെ ‘കളിക്ക്’ സാധ്യത