Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്റെ വജ്രായുധം? ആസിഫ് അലി ഞായറാഴ്ച കളത്തിലിറങ്ങും!

പാകിസ്ഥാൻ ടീമിൽ ഇടം പിടിച്ച് ആസിഫ് അലി

ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്റെ വജ്രായുധം? ആസിഫ് അലി ഞായറാഴ്ച കളത്തിലിറങ്ങും!
, ബുധന്‍, 12 ജൂണ്‍ 2019 (17:41 IST)
ലോകകപ്പ് മത്സരം പൊടിപൊടിക്കുകയാണ്. പാക്കിസ്ഥാൻ ലോകകപ്പ് സ്ക്വാഡ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിൽ അബദ്ധം പിണഞ്ഞ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ. പാക്കിസ്ഥാന്റെ കൂറ്റനടിക്കാരൻ ആസിഫ് അലിക്ക് പകരം മലയാളികളുടെ പ്രിയ നടൻ ആസിഫ് അലിയുടെ പ്രൊഫൈലാണ് ടൈംസ് ഓഫ് ഇന്ത്യ നൽകിയിരിക്കുന്നത്.
 
ഞായറാഴ്ച ഇന്ത്യ - പാകിസ്ഥാൻ മത്സരം നടക്കാനിരിക്കെയാണ് ഈ അബദ്ധമെന്നതും ശ്രദ്ധേയം. ഇതോടെ ട്രോളർമാരും സജീവമായിരിക്കുകയാണ്. ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ ഉപയോഗിക്കുന്ന വജ്രായുധമാണ് ആസിഫ് എന്നും ഞായറാഴ്ച താരം കളത്തിലിറങ്ങുമെന്നും ട്രോളി ട്രോളർമാർ സജീവമായി കഴിഞ്ഞു. 
 
webdunia
പട്ടികയിലെ ആദ്യത്തെ പേരു തന്നെ ആസിഫ് അലിയുടേതാണ്. വലം കയ്യൻ ബാറ്റ്സ്മാൻ, വലം കയ്യൻ മീഡിയം ഫാസ്റ്റ് ബൗളർ എന്ന വിശേഷണത്തോടൊപ്പം നടൻ ആസിഫ് അലിയുടെ ചിത്രം. ലിങ്ക് തുറക്കുമ്പോൾ നടൻ ആസിഫ് അലിയുടെ പ്രൊഫൈലിലേക്കാണ് പോകുന്നത്. മറ്റു കളിക്കാരുടെ ലിങ്കുകൾ പക്ഷേ, അവരവരുടെ പ്രൊഫൈലുകളിലേക്ക് തന്നെയാണ് തുറക്കുന്നത്.
 
webdunia
എന്തായാലും ടൈംസ് ഓഫ് ഇന്ത്യക്ക് പറ്റിയ അബദ്ധം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അതേ സമയം, നടൻ ആസിഫ് അലി തരക്കേടില്ലാത്തെ ഒരു ക്രിക്കറ്റ് താരം കൂടിയാണ്. മീഡിയം പേസ് ബൗളറായ ആസിഫ് അലി സെലബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരളത്തിനു വേണ്ടി കളിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പള്ളിയുടെ അക്കൗണ്ടിൽ നിന്നും 800,000 ഡോളർ മോഷ്‌ടിച്ച പാസ്‌റ്റര്‍ പിടിയില്‍