Select Your Language

Notifications

webdunia
webdunia
webdunia
webdunia

സച്ചിനും കോലിയുമുള്ള ലിസ്റ്റിൽ ഇനി ബുമ്രയും, സവിശേഷമായ നേട്ടം സ്വന്തമാക്കി ഇന്ത്യൻ പേസർ

Bumrah
ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത പ്രകടനത്തോടെ സവിശേഷമായ ഒരു നേട്ടം സ്വന്തം പേരിലാക്കി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര. മത്സരത്തില്‍ മുഹമ്മദ് സിറാജ്,ഹാര്‍ദ്ദിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ,കുല്‍ദീപ് യാദവ് എന്നിവരും ബുമ്രയ്‌ക്കൊപ്പം 2 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നെങ്കിലും 7 ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുനല്‍കികൊണ്ട് 2 വിക്കറ്റ് വീഴ്ത്തിയ ബുമ്രയുടെ സ്‌പെല്‍ മത്സരത്തില്‍ വലിയ ഇമ്പാക്ട് ഉണ്ടാക്കിയിരുന്നു.
 
പാകിസ്ഥാന്‍ ബാറ്റിംഗിലെ പ്രധാനികളായ മുഹമ്മദ് റിസ്‌വാന്‍(49), ഷദാബ് ഖാന്‍(2) എന്നിവരുടെ വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. ഈ പ്രകടനത്തോടെ ബുമ്ര മത്സരത്തിന്റെ താരമാകുകയും ചെയ്തിരുന്നു. ഏകദിന ലോകകപ്പില്‍ സച്ചിനും കോലിയ്‌ക്കൊപ്പം മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയ താരമെന്ന നേട്ടമാണ് മത്സരത്തോടെ ബുമ്ര നേടിയത്. പാകിസ്ഥാനെതിരെ ലോകകപ്പില്‍ 3 തവണ സച്ചിന്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. 1992,2003,2011 വര്‍ഷങ്ങളിലായിരുന്നു ഇത്. 1996ല്‍ നവ്‌ജോത് സിദ്ദു, 1999 വെങ്കിടേഷ് പ്രസാദ്, 2015ല്‍ വിരാട് കോലി,2019ല്‍ രോഹിത് ശര്‍മ എന്നിവരാണ് പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയിട്ടുള്ള മറ്റ് താരങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തുകൊണ്ട് പരാജയപ്പെട്ടു, പാക് നായകൻ ബാബർ അസം പറയുന്നു