Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടീമിന്റെ വിജയത്തിലാണ് കാര്യം, ഒട്ടും ഖേദമില്ല, പ്രശ്‌നമുള്ളവര്‍ ഐസിസിയെ കണ്ട് നിയമം തിരുത്തു : ഷാക്കിബ് അല്‍ ഹസന്‍

shakib al hassan
, ചൊവ്വ, 7 നവം‌ബര്‍ 2023 (13:46 IST)
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ തന്നെ ടൈം ഔട്ടിലൂടെ പുറത്താക്കിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്റെ പ്രവര്‍ത്തി ക്രിക്കറ്റ് ലോകത്തെ തന്നെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. ക്രിക്കറ്റ് നിയമങ്ങള്‍ക്കകത്ത് നിന്നാണ് ഷാക്കിബ് അത് ചെയ്തതെന്ന് പറയുന്നവരും അതേസമയം ക്രിക്കറ്റ് എന്ന ഗെയിമിന്റെ സ്പിരിറ്റിനെ ഇല്ലാതെയാക്കുന്നതാണ് ഷാക്കിബിന്റെ നടപടിയെന്ന് പറയുന്നവരുമുണ്ട്. ക്രിക്കറ്റ് ആരാധകരില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഷാക്കിബിനെതിരെ ഉയരുമ്പോഴും തന്റെ തീരുമാനത്തില്‍ ഖേദമിലെന്നാണ് ബംഗ്ലാദേശ് നായകന്‍ വ്യക്തമാക്കുന്നത്.
 
ശ്രീലങ്കന്‍ ഇന്നിങ്ങ്‌സിന്റെ 25മത് ഓവറിലായിരുന്നു വിവാദസംഭവം. സമരവിക്രമ ഓവറിലെ രണ്ടാം പന്തില്‍ പുറത്തായതോടെയാണ് മാത്യൂസ് ക്രീസിലെത്തിയത്. എന്നാല്‍ ഹെല്‍മെറ്റ് സ്ട്രാപ്പിന്റെ പ്രശ്‌നത്തെ തുടര്‍ന്ന് നിശ്ചിതസമയത്തിനുള്ളില്‍ ബാറ്റിംഗിന് തയ്യാറാകാന്‍ മാത്യൂസിന് സാധിച്ചില്ല. ഉപയോഗിക്കാന്‍ സാധിക്കാത്ത ഹെല്‍മെറ്റിന് പകരം മറ്റൊന്ന് കൊണ്ടുവരാന്‍ മാത്യൂസ് ഡഗൗട്ടിലേക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇത് എത്താന്‍ വൈകുകയായിരുന്നു. ഇതോടെ ബംഗ്ലാ താരങ്ങള്‍ അപ്പീല്‍ ചെയ്യുകയായിരുന്നു. അപ്പീല്‍ പിന്‍വലിപ്പിക്കാന്‍ ഏയ്ഞ്ചലോ മാത്യൂസ് ശ്രമിച്ചെങ്കിലും ഷാക്കിബ് അപ്പീലുമായി മുന്നോട്ട് പോവുകയായിരുന്നു.
 
ഇതിനെ പറ്റി മത്സരശേഷം ഷാക്കിബ് പ്രതികരിച്ചത് ഇങ്ങനെ. ഞാന്‍ ക്രിക്കറ്റിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ചാണ് കളിക്കുന്നത്. ആര്‍ക്കെങ്കിലും നിയമത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് മാറ്റാന്‍ ഐസിസിയോട് ആവശ്യപ്പെടാം. ഞാന്‍ ചെയ്തത് ശരിയോ തെറ്റോ എന്നാ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും അത് എന്നെ ബാധിക്കുന്ന കാര്യമല്ല. ഞാന്‍ എന്റെ ടീമിന്റെ വിജയത്തിലേക്ക് നയിക്കാനായി നിയമത്തിലുള്ള കാര്യം മാത്രമാണ് ചെയ്തത്. ഷാക്കിബ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗ്ലകളോട് തോൽവി, ശ്രീലങ്കയുടെ ചാമ്പ്യൻസ് ട്രോഫി യോഗ്യത തുലാസിൽ