Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്രസയിൽവച്ച് പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

വാർത്ത ദേശീയം ക്രൈം പിഡനം മദ്രസ News National Crime Rape Madrasa
, ബുധന്‍, 2 മെയ് 2018 (18:19 IST)
ഡൽഹി: ഡൽഹിയിലെ ഗാസിയപൂർ മദ്രസയിൽ വച്ചു പതിനൊന്നുകാരിയെ പീടിപ്പിച്ച പ്രതി പൊലീസ് പിടിയിലായി. കൌമാരക്കാരനായ പ്രതിയെ പ്രായപൂർത്തിയായ വ്യക്തിയായി കണക്കാക്കണമെന്ന്‌ ജുവനൈൽ ജസ്റ്റിസ് ബോർഡ്  വ്യക്തമാക്കിയിട്ടുണ്ട്. 
 
ഏപ്രിൽ 21നാണ് സംഭവം ഉണ്ടായത്. തന്നെ ഭീഷണിപ്പെടുത്തി ബലം പ്രയോഗിച്ച് മദ്രസയിലേക്ക് കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്ന്‌ പൊലീസിൽ നൽകിയ പരാതിയിൽ പെൺകുട്ടി വ്യക്തമാക്കുന്നു.  കുടുംബാംഗങ്ങളെ കൊലപ്പെടുത്തും എന്ന് പ്രതിയും മദ്രസയിലെ മുതിർന്ന ഉദ്യോഗസ്ഥനും പറാഞ്ഞതായും പെൺകുട്ടി വെളിപ്പെടുത്തി.
 
ഏപ്രിൽ 21 ചന്തയിലെക്ക് പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് സി സി ടി വി  ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ പ്രതി കൂട്ടികൊണ്ടുപോകുന്നതായി കണ്ടത്. പിന്നീട് പെൺകുട്ടിയുടെ കയ്യിലുണ്ടായിരുന്ന ഫോണിലേക്കുള്ള ഫോൺ കോളുകളുടെ അടിസ്ഥാനത്തിലാണ് കുറ്റവാളിയെ കണ്ടെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഷമഘട്ടത്തില്‍ പിണറായി സര്‍ക്കാര്‍ കൂടെനിന്നു: ലിഗയുടെ സഹോദരി ഇലിസ്