Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിഷമഘട്ടത്തില്‍ പിണറായി സര്‍ക്കാര്‍ കൂടെനിന്നു: ലിഗയുടെ സഹോദരി ഇലിസ്

വിഷമഘട്ടത്തില്‍ പിണറായി സര്‍ക്കാര്‍ കൂടെനിന്നു: ലിഗയുടെ സഹോദരി ഇലിസ്
തിരുവനന്തപുരം , ബുധന്‍, 2 മെയ് 2018 (17:53 IST)
ദുരൂഹസാഹചര്യത്തില്‍ കോവളത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശവനിത ലിഗയുടെ സഹോദരി ഇലിസ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്കും സഹായത്തിനും ഇലിസ് നന്ദി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഇലിസ് നന്ദി അറിയിച്ചത്. 
 
വിഷമഘട്ടത്തില്‍ സര്‍ക്കാരില്‍നിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. എന്നിട്ടും ചില മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണം വന്നതില്‍ അതിയായ ദുഃഖമുണ്ട്. അതിന് ക്ഷമ ചോദിക്കാന്‍ കൂടിയാണ് താന്‍ വന്നതെന്ന് ഇലിസ് പറഞ്ഞു.
 
തെറ്റായ വാര്‍ത്തകളും പ്രചാരണവും ഉണ്ടായതില്‍ വിഷമിക്കേണ്ടെന്നും അതിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശ്യമാണെന്നും ലിഗയുടെ സഹോദരിയെ അറിയിച്ചതായി മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ദുഃഖകരമായ ഈ സംഭവത്തില്‍ സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ ലിഗയുടെ കുടുംബത്തോടൊപ്പമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡിജിപിയെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം എല്ലാ സഹായവും ചെയ്തിട്ടുണ്ടെന്നും ഇലിസ് പറഞ്ഞു. 
 
നിയമനടപടികള്‍ പൂര്‍ത്തിയായതിനാല്‍ ലിഗയുടെ മൃതദേഹം മേയ് മൂന്നിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും. ടൂറിസം വകുപ്പ് മുന്‍കൈയെടുത്ത് മെയ് ആറിന് ഞായറാഴ്ച നിശാഗന്ധിയില്‍ ലിഗ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസമിൽ ഏഴു വയസുകാരിയെ 19കാരൻ കൊലപ്പെടുത്തി; പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് സംശയം