Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 23 April 2025
webdunia

14 വയസുകാരിയെ പീഡിപ്പിച്ച് കൊന്നു, കണ്ണുകൾ ചൂഴ്ന്നെടുത്തു; അയല്‍ക്കാരന്‍ അറസ്‌റ്റില്‍

police
ഝാൻസി , തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (11:05 IST)
14 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കണ്ണുകൾ ചൂഴ്ന്നെടുത്തു. ഉത്തർപ്രദേശിലെ ഝാൻസിയിലെ ജലാവുണ്‍ ജില്ലയിലെ അറ്റ എന്ന പ്രദേശത്താണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍ക്കാരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്‌ച ജോലിക്കായി പുറത്തു പോയ പെണ്‍കുട്ടി രാത്രിയായിട്ടും എത്താതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസും നാട്ടുകാരും അന്വേഷണം നടത്തുന്നതിനിടെ ഞായറാഴ്‌ച രാവിലെ വികൃതമാക്കപ്പെട്ട നിലയിലുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

ശരീരത്തില്‍ നിന്നും പീഡനം നടന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ശരീരത്തില്‍ പലയിടത്തും മര്‍ദ്ദനമേറ്റ  പാടുകളുണ്ട്. കണ്ണ് ചൂഴ്‌ന്നെടുത്തതിനൊപ്പം വസ്‌ത്രങ്ങള്‍ വലിച്ചു കീറിയ നിലയിലായിരുന്നു.

അറസ്‌റ്റിലായ പെണ്‍കുട്ടിയുടെ അയല്‍ക്കാരനെ ചോദ്യം ചെയ്‌തു വരികയാണ്. ഇയാള്‍ക്കെതിരെ നേരത്തെ ഒരു പീഡനക്കുറ്റം നിലവിലുള്ളതായി പൊലീസ് പറയുന്നുണ്ട്. ഇയാൾ ബന്ധുവായ ഒരു പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. ദളിത് വിഭാഗത്തിൽ പെട്ടയാളാണ് കൊല്ലപ്പെട്ട പെൺകുട്ടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുഷാറിനെതിരായ കേസ്: ചെക്ക് പണം നല്‍കി സംഘടിപ്പിച്ചെന്ന് സൂചന - നാസിലിന്റെ ശബ്ദസന്ദേശം പുറത്ത്