ചോക്ലേറ്റ് വാഗ്ദാനം ചെയ്‌ത് ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌തു; പ്രതി അറസ്‌റ്റില്‍

ശനി, 31 ഓഗസ്റ്റ് 2019 (17:26 IST)
ചോക്ലേറ്റ് വാഗ്ദാനം ചെയ്‌ത് ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ അറസ്‌റ്റ്. കുട്ടിയുടെ അയല്‍‌വാസിയായ സന്തോഷ് ഷിന്‍ഡേ (43) എന്നയാളെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പോക്‍സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് നടപടി.

മുംബൈയിലെ താനെ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. മാതാപിതാക്കള്‍ ജോലിക്ക് പോയതോടെ കുട്ടി വീട്ടില്‍ ഒറ്റയ്‌ക്കായിരുന്നു. വീടിന് പുറത്ത് കളിച്ചുക്കൊണ്ടിരുന്ന പെണ്‍കുട്ടിക്ക് പ്രതി ചോക്ലേറ്റ് വാഗ്ദാനം ചെയ്‌ത് സ്വന്തം താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

വീട്ടില്‍ എത്തിച്ച ശേഷം സന്തോഷ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തു. പീഡനശേഷം ഇയാള്‍ കുട്ടിയെ തിരികെ എത്തിക്കുകയും ചെയ്‌തു. മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ ഭയന്നുവിറച്ച മകളെയാണ് കണ്ടത്. വിവരങ്ങള്‍ തിരക്കിയ മാതാപിതാക്കളോട് നടന്ന വിവരങ്ങള്‍ കുട്ടി വെളിപ്പെടുത്തി. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കലിപൂണ്ട് കാർ ആവർത്തിച്ച് കുത്തി മറിച്ചിട്ട് കാണ്ടാമൃഗം, വീഡിയോ !