ടെക്‌സസിൽ വീണ്ടും വെടിവയ്പ്പ്: അഞ്ച് പേർ കൊല്ലപ്പെട്ടു; 21 പേർക്ക് പരിക്ക്

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​ങ്ങ​ളാ​യ ഒ​ഡേ​സ​യി​ലും മി​ഡ്‌​ല​ൻ​ഡി​ലു​മാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

ഞായര്‍, 1 സെപ്‌റ്റംബര്‍ 2019 (10:45 IST)
അ​മേരിക്കയിലെ ടെ​ക്സ​സി​ൽ വെ​ടി​വ​യ്പ്പി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. പൊലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ 21 പേ​ർ​ക്ക് പരു​ക്കേ​റ്റു. അ​ക്ര​മി​ക​ളി​ൽ ഒ​രാ​ളെ പൊ​ലീ​സ് വ​ധി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​ങ്ങ​ളാ​യ ഒ​ഡേ​സ​യി​ലും മി​ഡ്‌​ല​ൻ​ഡി​ലു​മാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. അ​ക്ര​മി​ക​ൾ വാ​ഹ​ന​ത്തി​ൽ ചു​റ്റി​സ​ഞ്ച​രി​ച്ച് ആ​ളു​ക​ൾ​ക്കു നേരെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.
 
ശ​നി​യാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം 3.17 ന് ​ആ​ണ് സം​ഭ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം. അ​ക്ര​മി​ക​ൾ സ​ഞ്ച​രി​ച്ച ടൊയോ​ട്ട കാ​ർ പൊ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് വെ​ടി​വ​യ്പ് ആ​രം​ഭി​ച്ച​ത്. കാ​ർ ത​ട​ഞ്ഞ പൊ​ലീ​സു​കാ​ര​നെ ഡ്രൈവർ വെ​ടി​വ​ച്ചു കൊ​ന്നു. പി​ന്നീ​ട് യു​എ​സ് പോ​സ്റ്റ​ൽ ഡി​പ്പാ​ർ​മെ​ന്‍റി​ന്‍റെ വാ​ൻ ത​ട്ടി​യെ​ടു​ത്ത് അ​ക്ര​മി​ക​ളി​ൽ ഒരാ​ൾ ഒ​ഡേ​സ​യി​ലേ​ക്ക് ഓ​ടി​ച്ചു​പോ​യി.
 
പൊലീ​സ് വാ​ഹ​ന​ത്തെ പി​ന്തു​ട​രു​ക​യും ഒ​ഡേ​സ​യി​ലെ സി​നി​മ തി​യെറ്റ​റി​ലെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തു​വ​ച്ച് ഇ​യാ​ളെ വെ​ടി​വ​ച്ചു​വീ​ഴ്ത്തു​ക​യും ചെ​യ്തു. വെ​ടി​വ​യ്പി​ൽ മൂ​ന്ന് പൊലീ​സു​കാ​ർ​ക്കും പ​രുക്കേ​റ്റു. പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വാനി​ലും ടൊ​യോ​ട്ട കാ​റി​ലു​മാ​ണ് അ​ക്ര​മി​ക​ൾ സ​ഞ്ച​രി​ച്ച​ത്. മൂ​ന്നു പേ​ർ​ക്ക് ഗു​രു​ത​ര പ​രു​ക്കേ​റ്റു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മാളിൽ പൊരിഞ്ഞ അടി; വീഡിയോ തരംഗമായതോടെ യുവാക്കൾ കുടുങ്ങി, വീഡിയോ !