Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടിവി ചാനൽ മാറ്റാൻ തയ്യാറായില്ല. 14കാരനെ അച്ഛന്റെ സുഹൃത്ത് കഴുത്തുഞെരിച്ച് കൊന്നു

ടിവി ചാനൽ മാറ്റാൻ തയ്യാറായില്ല. 14കാരനെ അച്ഛന്റെ സുഹൃത്ത് കഴുത്തുഞെരിച്ച് കൊന്നു
, ചൊവ്വ, 21 മെയ് 2019 (12:31 IST)
ഗുരുഗ്രാം: ടെലിവിഷൻ ചാനൽ മാറ്റാൻ തയ്യാറാവത്തതിന് 14കാരനെ പിതാവിന്റെ സഹ പ്രവർത്തകൻ ക്രൂരമായി കൊലപ്പെടുത്തി. ഗുരുഗ്രാമിലെ സൈബർ സിറ്റിയിലാണ് സംഭവം ഉണ്ടായത്. ഉദയ് മാന്ദാല എന്ന മധ്യവയക്കൻ രാഹുൽ ഖാൻ എന്ന പതിനലുകാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
 
രാഹുൽ ഖാന്റെ അച്ഛൻ ഒരു വുഡ് ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്. ഫാക്ടറിക്ക് സമീപത്തെ ഒരു മുറിയിലിരുന്ന് രാഹുൽ ഖാൻ ടിവി കാണുകയായിരുന്നു. ഇവിടേക്ക് ഉദയ് മന്ദാലും ടിവി കാണാനായി എത്തി. രാഹുൽ ഖാൻ കാണുകയായിരുന്നു ചാനൽ മാറ്റി മറ്റൊരു ചാനൽ വക്കാൻ ഉദയ് മന്ദാൽ ആവശ്യപ്പെട്ടു. എന്നാൽ രഹുൽ ഇതിന് തയ്യാറായില്ല.
രാഹുൽ ചാനൽ മറ്റാതെ വന്നതോടെ ഇരുവരും തമ്മിൽ തർക്കം തുടങ്ങി. ഇത് പിന്നീട് വലിയ വഴക്കായി മാറി. 
 
ഇതോടെ ഫാക്ടറിയിലെ മറ്റു തോഴിലാളികൾ എത്തി തർക്കം പരിഹരിക്കുകയായിരുന്നു. എന്നാൽ ഉദയ് മന്ദാലിന്റെ മനസിലെ പക അടങ്ങിയിരുന്നില്ല. മണിക്കൂറുകൾക്ക് ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന രാഹുലിനെ ഉദയ് മന്ദാൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഉദയ് മന്ദാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിതാവ് പതിനായിരം രൂപയ്ക്ക് മകളെ കൂട്ടുകാരന് വിറ്റു, അയാൾ നിരന്തരം ബലാത്സംഗം ചെയ്തു, പിന്നാലെ പലര്‍ക്കും കാഴ്ചവെച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ചത് രക്ഷപ്പെടാൻ - യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍