Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്തര്‍പ്രദേശില്‍ 18 കാരിയെ തീ കൊളുത്തി കൊന്നു; മൃതദേഹം കണ്ടെത്തിയത് ഗ്രാമത്തിന് പുറത്ത്

ഉത്തര്‍പ്രദേശില്‍ 18 കാരിയെ തീ കൊളുത്തി കൊന്നു; മൃതദേഹം കണ്ടെത്തിയത് ഗ്രാമത്തിന് പുറത്ത്

Girl Burnt To Death
ലക്‌നൗ , ശനി, 24 ഫെബ്രുവരി 2018 (08:56 IST)
ഉത്തര്‍പ്രദേശില്‍ 18 കാരിയെ അജ്ഞാതര്‍ തീ കൊളുത്തി കൊന്നു. ലക്നൗവിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഉന്നോ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. ശരീരമാസകലം പൊളളലേറ്റ പെണ്‍കുട്ടിയുടെ മൃതദേഹം ഗ്രാമത്തിന് പുറത്താണ് കണ്ടെത്തിയത്.

സംഭവദിവസം വൈകിട്ട് 4.30 ഓടെ സൈക്കിളില്‍ മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാന്‍ പോയ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. മണ്ണെണ്ണ ഒഴിച്ചാണ് തീ കൊളുത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കേസില്‍ ഒന്നിലധികം പേർ ഉൾപ്പെട്ടതായി പൊലീസ് വ്യക്തമാക്കി.

പെൺകുട്ടിയെ ജീവനോടെയാണ് കത്തിച്ചതെന്നും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാകണമെങ്കില്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കണമെന്നും ലക്നൗ ഇൻസ്പെക്ടർ ജനറൽ സുജിത് പാണ്ഡെ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഒരിക്കലും ആരെയും നോവിക്കാതെ കഴിഞ്ഞു പോയ ഒരു ജീവൻ’; മധുവിന്റെ മരണത്തില്‍ പ്രതികരണവുമായി മ​ഞ്ജു വാ​ര്യ​ർ