Select Your Language

Notifications

webdunia
webdunia
webdunia
webdunia

തയ്യാറാക്കിവച്ച ചൂട് ചട്‌നിയില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് മഹാരാഷ്‌ട്രയില്‍

തയ്യാറാക്കിവച്ച ചൂട് ചട്‌നിയില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് മഹാരാഷ്‌ട്രയില്‍

Tanushka Ramu
അംബേര്‍നാഥ് (മഹാരാഷ്ട്ര) , ബുധന്‍, 21 ഫെബ്രുവരി 2018 (15:30 IST)
വീട്ടില്‍ തയ്യാറാക്കി വെച്ചിരുന്ന ചൂട് ചട്‌നിയില്‍ വീണ് കുട്ടി കുട്ടി മരിച്ചു. 18മാസം മാത്രം പ്രായമുള്ള തനുഷ്‌ക രാമു എന്ന പിഞ്ചുകുഞ്ഞാണ് മരിച്ചത്.

ചെവ്വാഴ്‌ച രാവിലെ 6മണിയോടെ മഹാരാഷ്ട്ര അംബേര്‍നാഥിലെ ശാസ്ത്രി നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.

തനുഷ്‌കയുടെ പിതാവ് ഇഡ്ഡലി വില്‍പ്പനക്കാരനായിരുന്നു. ജോലിക്ക് പോകുന്നതിനായി ഇയാള്‍ ഇഡ്ഡലിയും ചട്നിയും ഒരുക്കി വെച്ചിരുന്നു. ഈ സമയം കുട്ടി ചട്‌നി ഇരിക്കുന്ന പാത്രത്തിന് അടുത്തെത്തുകയും അബദ്ധവശാല്‍ അപകടത്തില്‍ പെടുകയുമായിരുന്നു.

80 ശതമാനം പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തനുഷ്‌ക എങ്ങനെയാണ് ചട്‌നി പാത്രത്തിന് സമീപത്ത് എത്തിയതെന്ന് അറിയില്ലെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രധാനമന്ത്രി ഇനി വിദേശയാത്ര കഴിഞ്ഞുവരുമ്പോള്‍ ‘മറ്റേ മോദി’യെയും തിരികെ കൊണ്ടുവരണം: രാഹുല്‍ ഗാന്ധി