Webdunia - Bharat's app for daily news and videos

Install App

ഗര്‍ഭിണിയെ അഞ്ചംഗ സംഘം ബലാത്സംഗം ചെയ്‌തു; ഗര്‍ഭസ്ഥ ശിശു മരിച്ചു - മനോവിഷമത്തില്‍ കാമുകന്‍ ആത്മഹത്യ ചെയ്തു

Webdunia
ചൊവ്വ, 13 ഓഗസ്റ്റ് 2019 (19:50 IST)
ഗര്‍ഭിണിയായ ദളിത് യുവതിയെ ആറംഗ സംഘം കൂട്ട ബലാത്സംഗം ചെയ്‌തു. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലാണ് സംഭവം. പെണ്‍കുട്ടി പീഡനത്തിന് ഇരയായതിന്റെ മനോവിഷമത്തില്‍ കാമുകന്‍ ആത്മഹത്യ ചെയ്തു. പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു.

കഴിഞ്ഞ മാസം 13ന് രാത്രി 10 മണിയോടെയാണ് സംഭവം. ബന്‍സ്വാര ടൗണില്‍ നിന്ന് കാമുകനൊപ്പം ഗ്രാമത്തിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു പെണ്‍കുട്ടി. യാത്രയ്‌ക്കിടെ സുനില്‍ ചര്‍പോത, വികാസ്, ജിതേന്ദ്ര എന്നിവര്‍ ഇവരെ തടഞ്ഞു. ചോദ്യം ചെയ്യലിനിടെ ഇരുമ്പ് വടികൊണ്ട് കാമുകനെ ഇവര്‍ മര്‍ദ്ദിച്ചു.

യുവാവിന് ബോധം നഷ്‌ടമായതോടെ സമീപത്തെ ആളൊഴിഞ്ഞ സ്‌റ്റാന്‍ഡിലെത്തിച്ച് പെണ്‍കുട്ടിയെ പ്രതികള്‍ ബലാത്സംഗം ചെയ്തു. ഇവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോയ യുവതിയെ അവിടെ എത്തിയ പ്രതികളുടെ സുഹൃത്തുക്കളായ നരേഷ് ഗുര്‍ജര്‍, വിജയ് എന്നിവര്‍ ബലാത്സംഗം ചെയ്‌തു.

അവശയായ പെണ്‍കുട്ടിയെ സുനില്‍ ചര്‍പോത, വികാസ്, ജിതേന്ദ്ര എന്നിവര്‍ വീണ്ടും ബലാത്സംഗം ചെയ്‌തു. പീഡനത്തിനിടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. യുവതിയെ രക്ഷിക്കാന്‍ സാധിക്കാത്തതിലുള്ള മനോവിഷമത്തില്‍ പീഡനം നടന്ന പ്രദേശത്ത് യുവാവ് ‍തൂങ്ങിമരിച്ചു.

യുവാവിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം നടത്തിയതോടെയാണ് പീഡന വിവരം പൊലീസ് അറിയുന്നത്. ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടി ഭയം മൂലം പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. യുവാവിനെ നിയമപരമായി വിവാഹം ചെയ്യാതിരുന്നതാണ് പരാതി നല്‍കുന്നതില്‍ നിന്നും യുവതിയെ പിന്തിരിപ്പിച്ചത്.

യുവാവിന്‍റെ ഫോണ്‍ അക്രമികളിലൊരാളായ ജിതേന്ദ്രയില്‍നിന്ന് പൊലീസ് കണ്ടെടുത്തു. ഫോണ്‍ പരിശോധിച്ച പൊലീസ്, യുവാവ് പെണ്‍കുട്ടിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

അടുത്ത ലേഖനം
Show comments