സിനിമാ സ്‌റ്റൈലില്‍ തോക്കുചൂണ്ടി ആഡംബര കാര്‍ കവര്‍ന്നു - സംഭവം ഡല്‍ഹിയില്‍

ചൊവ്വ, 13 ഓഗസ്റ്റ് 2019 (18:21 IST)
അജ്ഞാതസംഘം തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തി ആഡംബര കാര്‍ കവര്‍ന്നു. തെക്കന്‍ ഡല്‍ഹിയിലെ ആര്‍കെ പുരത്താണ് സംഭവം. കേസെടുത്ത പൊലീസ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കി.

ആസൂത്രണം ചെയ്‌താണ് അജ്ഞാതസംഘം കാര്‍ തട്ടിയെടുത്തത്. വാഹനമുടമസ്ഥനെ കൂട്ടിക്കൊണ്ടു വരാനായി ഡ്രൈവര്‍ പോകുമ്പോഴാണ് അക്രമികള്‍ എത്തിയത്.

പിന്നിലൂടെ എത്തിയ അക്രമികള്‍ ആഡംബര കാറിന്റെ പിന്നില്‍ വന്നിടിച്ചു. സംഭവിച്ചത് എന്തെന്ന് അറിയാനായി ഡ്രൈവര്‍ പുറത്തിറങ്ങി കാര്‍ പരിശോധിച്ചു. ഈ സമയം രണ്ടംഗ അക്രമിസംഘം ഡ്രൈവര്‍ക്ക് നേരെ തോക്കു ചൂണ്ടി.

പ്രതികളിലൊരാള്‍ ഉടന്‍ കാര്‍ സ്‌റ്റാര്‍ട്ട് ചെയ്‌തു ഓടിച്ചു പോയി. തുടര്‍ന്ന് തോക്ക് ചൂണ്ടിയ പ്രതി വന്ന കാറിലും  രക്ഷപ്പെടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം താണ്ഡവമാടി മഴ, ഇനി ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങളാണ്