നഴ്സറിയിൽ മൂന്നര വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ ജീവനക്കാരികള്‍ക്കെതിരെ പോക്‍സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.
									
			
			 
 			
 
 			
					
			        							
								
																	ഹൈദരാബാദിലെ ഇസാത്‌നഗറിലാണ് സംഭവം. നഴ്സറി സ്കൂളിലെ ആയമാരായ പർവീൻ, നരസമ്മ എന്നിവരാണ് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവേല്‍പ്പിച്ചത്.
									
										
								
																	ഉറക്കത്തില്‍ പേടിച്ചു കരയുകയും ശാരീരിക വിഷമതകള്‍ പ്രകടിപ്പിക്കുകയും ചെയ്‌തതോടെയാണ് കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ കല്ല് ഉപയോഗിച്ച് മുറിപ്പെടുത്തിയതിന്റെ പാടുകൾ കണ്ടെത്തി. വസ്ത്രങ്ങളിൽ രക്തക്കറകളും കണ്ടെത്തി.
									
											
							                     
							
							
			        							
								
																	കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. ഇവരെ ഉടൻ കണ്ടെത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വെങ്കടേശ്വര റാവു പറഞ്ഞു.