കവര്‍ച്ചാശ്രമം ചെറുത്ത വൃദ്ധയെ കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവം ഡല്‍ഹിയില്‍
ഡൽഹിയിൽ വൃദ്ധയെ വീടിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ഒറ്റയ്ക്കു താമസിച്ചുവന്ന എഴുപത്തിയഞ്ചുകാരിയെ വീടിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർബാഗിലാണ് സംഭവം നടന്നത്. രാജ് റാണിയെന്ന സ്ത്രീയെയാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈ സ്ത്രീക്ക് രണ്ട് ആൺമക്കളും ഒരു പെൺകുട്ടിയുമാണ് ഉള്ളത്. എന്നാൽ ഇവർ ഇപ്പോൾ തനിച്ചാണ് താമസം. സംഭവം നടന്നസമയത്ത് വീടിന്റെ പരിസരത്തുണ്ടായിരുന്ന ലോട്ടറിവില്പനക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് പൊലീസ് പറയുന്നു.
അയൽക്കാരെയും ബന്ധുക്കളെയുമെല്ലാം പൊലീസ് ചോദ്യം ചെയ്തു. രാജ് റാണിയുടെ മകനാണ് മൃതദേഹം ആദ്യം കണ്ടത്. വീടുകൊള്ളയടിക്കപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമ്മയെ ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടത്. വീടിനുള്ളിൽനിന്നും സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കളവ് പോയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.