Select Your Language

Notifications

webdunia
webdunia
webdunia
webdunia

നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേദല്‍ ഗുരുതരാവസ്ഥയില്‍ - ആരോഗ്യനില തൃപ്തികരമല്ലെന്നു ഡോക്ടര്‍മാര്‍

നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേദല്‍ ഗുരുതരാവസ്ഥയില്‍ - ആരോഗ്യനില തൃപ്തികരമല്ലെന്നു ഡോക്ടര്‍മാര്‍

kedal jinson raja
, വ്യാഴം, 25 ജനുവരി 2018 (17:38 IST)
നന്തന്‍കോട് കൂട്ടക്കൊല കേസിലെ വിചാരണ തടവുകാരനായ കേഡല്‍ ജിന്‍സണ്‍ രാജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെ പൂജപ്പുര സെന്റട്രല്‍ ജയിലില്‍ വെച്ചാണ് സംഭവം. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കേഡലിന് അപസ്മാരം അനുഭവപ്പെടുകയും ആഹാരം ശ്വാസനാളത്തിൽ കുടുങ്ങുകയുമായിരുന്നു. ഉടൻ തന്നെ ഇയാളെ പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലാണ് കേഡലിപ്പോൾ.

കേഡലിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും അധികൃതര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. അതേസമയം, ഇയാളുടെ  ആരോഗ്യനില തൃപ്തികരമല്ല എന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

അച്ഛനെയും അമ്മയെയും സഹോദരിയെയുമടക്കം നാലു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചികിത്സയില്‍ കഴിയുന്ന കേഡല്‍. ഇയാള്‍ക്ക് ജന്നിരോഗം ഉള്ളതായിട്ടാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യത്തിന്റെ പരിധിയിൽനിന്നു കള്ളിനെ ഒഴിവാക്കണമെന്നു സുപ്രീംകോടതി