Publish Date: Sat, 14 Dec 2019 (17:25 IST)
Updated Date: Sat, 14 Dec 2019 (17:28 IST)
മധ്യപ്രദേശിലെ ഭോപ്പാലിൽ മദ്യലഹരിയിൽ പിതാവ് എട്ടുവയസ്സ് പ്രായമുള്ള മകളെ ബലാത്സംഗം ചെയ്തു. ഭോപ്പാലിലെ നീമുച്ച് നഗരത്തിലാണ് സംഭവം നടന്നത്. ചൈൽഡ് ഹെല്പ് ലൈൻ നമ്പറിൽ ലഭിച്ച അജ്ഞാതന്റെ ഫോൺ സന്ദേശത്തെ തുടർന്ന് പോലീസ് കേസ് അന്വേഷിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
രാത്രിയിൽ സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇയാൾ മകളെ മർദ്ദിക്കുമായിരുന്നു. പെൺകുട്ടിയെ കണ്ടെത്താൻ ശ്രമം തുടർന്നെങ്കിലും രണ്ട് ദിവസത്തിന് ശേഷം വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്ന് ചീഫ് സൂപ്രണ്ട് ഓഫ് പോലീസ് രാകേഷ് മോഹൻ ശുക്ല പറഞ്ഞു.
തനിക്കുനേരെയുണ്ടായ അക്രമണം പെൺകുട്ടി കൗൺസലറോട് വ്യക്തമാക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു.കുട്ടിയെ വൈദ്യപരിശോധന നടത്തിയതോടെ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചു.കുട്ടിയുടെ പിതാവിനെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.