Select Your Language

Notifications

webdunia
webdunia
webdunia
webdunia

ന്യൂയോർക്കിലെ ന്യു‌ജേഴ്സി സ്റ്റോറിൽ വെടിവെപ്പ്,ആറ് പേർ കൊല്ലപ്പെട്ടു

ന്യൂയോർക്കിലെ ന്യു‌ജേഴ്സി സ്റ്റോറിൽ വെടിവെപ്പ്,ആറ് പേർ കൊല്ലപ്പെട്ടു

അഭിറാം മനോഹർ

, ബുധന്‍, 11 ഡിസം‌ബര്‍ 2019 (14:56 IST)
ന്യൂയോർക്കിലെ മാൻഹട്ടനിൽ ഇന്നലെ രാത്രിയോടെ ഉണ്ടായ വെടിവെപ്പിൽ ആറ് പേർ മരിച്ചു. ഇന്നലെ രാത്രിയോടെ ന്യൂയോർക്കിലെ ഒരു കടയിലാണ് വെടിവെപ്പ് ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും രണ്ട് പ്രതികളും ഉള്ളതായി പോലീസ് സ്ഥിരീകരിച്ചു. രണ്ട് പ്രതികളുടെയും മൂന്ന് പൗരന്മാരുടെയും മൃതദേഹം കടക്കകത്ത് നിന്നാണ് ലഭിച്ചത്. അക്രമികൾക്കെതിരെ തിരിച്ച് വെടിയുതിർക്കുന്നതിനിടെയിലാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. ട്രക്കിലെത്തിയ ആയുധധാരികൾ മണിക്കൂറുകളോളം പ്രദേശത്തെ ഭീതിയിലാഴ്ത്തുകയായിരുന്നു.
 
എന്നാൽ അക്രമങ്ങൾ നടത്തിയവർ തീവ്രവാദബന്ധം ഉള്ളവരല്ലെന്നാണ് പോലീസ് കരുതുന്നത്. വെടിവെപ്പിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും നിലവിലെ സാഹചര്യം നിരീക്ഷിക്കുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൈദരാബാദ് ഏറ്റുമുട്ടൽ; മുൻ സുപ്രീം കോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം