Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാര്‍ഥിനിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ് അറസ്‌റ്റില്‍

വിദ്യാര്‍ഥിനിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ് അറസ്‌റ്റില്‍

മെര്‍ലിന്‍ സാമുവല്‍

കൊച്ചി , തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (13:31 IST)
വിദ്യാര്‍ഥിനിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ് അറസ്‌റ്റില്‍. പെരുവ സ്വദേശി ആകാശ് (21) ആണ് പിടിയിലായത്. പെരുവയിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.

സ്‌കൂള്‍ വിദ്യര്‍ഥിനിയായ പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ ആകാശ് തഴെ വീണ മൊബൈല്‍ ഫോണ്‍ എടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടു. ഫോൺ എടുത്തുനൽകുന്നതിനിടെ ഇയാൾ ഇയാള്‍ കുട്ടിയുടെ ബാഗില്‍ പിടിച്ചു വലിക്കുകയും ബലമായി ബലമായി ബൈക്കില്‍ കയറ്റുകയും ചെയ്‌തു.

ബൈക്കില്‍ ബലമായി കൊണ്ടു പോകുന്നതിനിടെ കുട്ടി ബഹളം വെച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ല. ബൈക്കിന്റെ വേഗം കുറഞ്ഞതിന് പിന്നാലെ കുട്ടി ബൈക്കില്‍ നിന്നും ചാടുകയായിരുന്നു. ഇതോടെ ആകാശ് രക്ഷപ്പെട്ടു. രക്ഷപ്പെട്ട പെണ്‍കുട്ടി വിവരം സമീപവാസികളോട് പറഞ്ഞതോടെയണ് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പ് ആകാശ് വീട്ടമ്മയെ ഉപദ്രവിച്ച് അവരുടെ മൊബൈൽ ഫോൺ തട്ടിയെടുത്തിരുന്നു. വീട്ടമ്മ ബൈക്കിന്‍റെ നമ്പര്‍ സഹിതം പൊലീസിൽ പരാതി നൽകിയതോടെയാണ് പ്രതി പിടിയിലായത്.

സുഹൃത്തിന്റെ ബൈക്ക് വാങ്ങിയ ശേഷമാണ് പെണ്‍കുട്ടിയെ ആക്രമിച്ചതും ഫോണ്‍ തട്ടിയെടുത്തതും. സുഹൃത്തിന്‍റെ സഹായത്തോടെയാണ് പൊലീസ് വീട്ടിലെത്തി ആകാശിനെ പിടികൂടിയത്. ആറോളം കേസുകളില്‍ പ്രതിയാണ് ആകാശ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകന്റെ പേരില്‍ സ്വത്തുക്കള്‍ വാങ്ങി, നടന്നത് കള്ളപ്പണം ഇടപാട്; സൂരജിനെതിരെ തെളിവ്‌ ശക്തം