Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടുറോഡിൽ സിംഹത്തോടൊപ്പം നടക്കാനിറങ്ങി; ഉടമ അറസ്റ്റിൽ

സൗദിയിലെ നടുറോഡില്‍ സിംഹത്തിനൊപ്പം നടന്നയാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

നടുറോഡിൽ സിംഹത്തോടൊപ്പം നടക്കാനിറങ്ങി; ഉടമ അറസ്റ്റിൽ

തുമ്പി എബ്രഹാം

, ഞായര്‍, 29 സെപ്‌റ്റംബര്‍ 2019 (13:47 IST)
സൗദിയിലെ നടുറോഡില്‍ സിംഹത്തിനൊപ്പം നടന്നയാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ജിദ്ദയിലുള്ള ഒരു പ്രധാനറോഡിലായിരുന്നു ഇയാള്‍ സിംഹവുമായി നടക്കാനിറങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 
ഇവിടെ ഒരു കഫറ്റീരിയക്ക് സമീപമെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നവരിലാരോ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. സിംഹത്തിന്റെ ഉടമയായ സൗദി പൗരനെ പോലീസ് പട്രോള്‍ സംഘം അറസ്റ്റ് ചെയ്തു. തന്റെ കാറിലായിരുന്നു ഇയാള്‍ സിംഹത്തെ കൊണ്ടുവന്നതെന്ന് പോലീസ് കണ്ടെത്തി. പിന്നീട് സിംഹത്തെ മുനിസിപ്പല്‍ അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയാകും, തരൂരിനെ തോൽപ്പിക്കും: ശ്രീശാന്ത്