Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇൻഷൂറൻസ് തുക കുടുംബത്തിന് ലഭിയ്ക്കാൻ ബിസിനസുകാരൻ സ്വയം ക്വട്ടേഷൻ നൽകി, കൊലപാതകത്തിൽ ട്വിസ്റ്റ്

വാർത്തകൾ ക്രൈം
, ചൊവ്വ, 16 ജൂണ്‍ 2020 (12:21 IST)
ഡൽഹി: ഡൽഹിയിൽ ബിസിനസുകാരൻ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. ഇൻഷൂറൻസ് തുക കുടുംബത്തിന് ലഭിയ്ക്കാൻ കൊല്ലപ്പെട്ടയാൾ സ്വയം ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ഒരു കുട്ടി ഉൾപ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ഇന്ദ്രപ്രസ്ഥ എക്സ്റ്റൻഷനിലുള്ള ഗൗരവിനെ (37) ജൂൺ ഒൻപതിന് കാണാതാവുകയായിരുന്നു.
 
വ്യാപാര സ്ഥാപനത്തിലേക്ക് പോയ തന്റെ ഭർത്താവിനെ കാണുന്നില്ല എന്ന് ഗൗരവിന്റെ ഭാര്യ അടുത്ത് ദിവസം പൊലീസിൽ പരാതി നൽകി തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ ഡൽഹി റാൻഹൗലയിൽ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ ഗൗരവിനെ കണ്ടെത്തുകയായിരുന്നു. കൈകൾ രണ്ടും കെട്ടിയിട്ട നിലയിലായിരുന്നു എന്നതാണ് സംശയം വർധിയ്ക്കാൻ കാരണം. 
 
ഗൗരവിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഗൗരവ് പ്രായപൂർത്തിയാവാത്ത ഒരു ആൺകുട്ടിയുമായി നിരന്തരം സംസാരിച്ചിരുന്നതായി കണ്ടെത്തി. ഈ കുട്ടിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ്. ഗൗരവ് തന്നെ കൊലപ്പെടുത്താൻ സ്വയം ക്വട്ടേഷൻ നൽകുകയായിരുന്നു എന്ന് വ്യക്തമായത്. ഗൗരവിനെ ആൺകുട്ടിയും സംഘവും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരുമ്പ് ദണ്ഡുകൊണ്ട് മർദ്ദിച്ചു, മലിനജലം കുടിപ്പിച്ചു, പാകിസ്ഥാനിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ നേരിട്ടത് കൊടും പീഡനമെന്ന് റിപ്പോർട്ടുകൾ