ഡൽഹി: പാകിസ്ഥാനിൽ ഇന്ത്യൻ ന്യതന്ത്ര പ്രതിനിധികൾ നേരിട്ടത് കൊടിയ പീഡനമെന്ന് റിപ്പോർട്ടുകൾ. ഇരൂവരെയും അജ്ഞാത കേന്ദ്രത്തിലെത്തിച്ച് ആറ് മണിക്കൂ നേരമാണ് ക്രൂരമായ മർദ്ദന മുറകളോടെ ചോദ്യം ചെയ്തത്. ഇവരെ ഇരുമ്പ് ദണ്ഡുകൊണ്ട് മർദ്ദിക്കുകയും മലിനജലം കുടിപ്പിയ്ക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് ഇവരെ വിട്ടയച്ചത്.
ജോലിയുമായി ബന്ധപ്പെട്ട് പുറത്തുപോയ ഇന്ത്യൻഹൈക്കമ്മീഷൻ ഓഫീസിലെ രണ്ട് പ്രതിനിധികളെ 16 പേരടങ്ങുന്ന സായുധ പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൈകളിൽ വിലങ്ങുവച്ച് മുഖം മൂടിയാണ് ഇവരെ അജ്ഞാത കേന്ദ്രത്തിലെത്തിച്ചത്. ഉദ്യോഗസ്ഥരുടെ ജോലി സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു ലക്ഷ്യം. സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ വാർത്തയായി മാറിയതോടെ വാഹന അപകടവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലെത്തു എന്നായിരുന്നു പാകിസ്ഥാന്റെ വിശദീകരണം.