അമ്മയെ വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച മകൻ അറസ്‌റ്റില്‍. ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സ്‌പെയിനിലെ മാഡ്രിഡിലാണ് ക്രൂരമായ സംഭവം.
66കാരിയായ സ്‌ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരെ ഒരു മാസമായി കാണുന്നില്ലെന്ന് കാണിച്ച് അവരുടെ സുഹൃത്ത് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
പരാതി ലഭിച്ച പൊലീസ് വീട്ടിൽ അന്വേഷണത്തിന് എത്തിയപ്പോഴാണ് കൊലപാതക വിവരം വ്യക്തമായത്. പൊലീസ് എത്തിയപ്പോൾ 26കാരനായ മകൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംശയം തോന്നിയ പൊലീസ് വീടും പരിസരവും പരിശോധിച്ചപ്പോഴാണ് മൃതദേഹം വെട്ടിമുറിച്ച് മാറ്റിയതായി കണ്ടെത്തിയത്.
സ്‌ത്രീയെ വെട്ടിനുറുക്കി പാത്രങ്ങളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുടലിന്റെ അവശിഷ്ടങ്ങൾ വീട്ടിൽ ഭക്ഷണാവശിഷ്ട്ടങ്ങൾ ഉപേക്ഷിക്കുന്നിടത്ത് നിന്നാണ് കണ്ടെത്തിയത്. പല അവയവങ്ങളും കണ്ടെത്താൻ സാധിച്ചില്ല. യുവാവിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനുള്ള ഒരുക്കത്തിലാണ് പൊലീസ്.
ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്. യുവാവിനെ നരഭോജിയെന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. അതേസമയം, യുവാവിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനുളള ഒരുക്കത്തിലാണ് പൊലീസ്.