നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ വൈസ് പ്രിന്‍‌സിപ്പലും അധ്യാപകനും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തു

ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (14:26 IST)
നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂള്‍ വൈസ് പ്രിന്‍‌സിപ്പലും ക്ലാസ് അധ്യാപകനും ചേര്‍ന്ന് ബലത്സംഗം ചെയ്‌തു. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ ടോപ്ചഞ്ചിയിലെ സ്‌കൂളിലാണ് സംഭവം. കുട്ടിക്ക് ഒമ്പത് വയസ് മാത്രമാണ് പ്രായം.

ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടി പീഡനത്തിന് ഇരയായത്. ക്ലാസില്‍ തലകറങ്ങി വീണതിനെ തുടര്‍ന്ന് ക്ലാസ് അധ്യാപകന്‍ കുട്ടിയെ വിശ്രമമുറിയിലെത്തിച്ച് മരുന്ന് മരുന്ന് നല്‍കി. ബോധം നഷ്‌‌ടമായ കുട്ടിയെ ക്ലാസധ്യാപകനും വൈസ് പ്രിന്‍സിപ്പലും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തു.

പതിവ് പോലെ കുട്ടി വൈകിട്ട് വീട്ടിലേക്ക് പോകുകയും ചെയ്‌തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുട്ടിയുടെ ആരോഗ്യം മോശമായി. ഇതോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ സംശയം തോന്നിയ ഡോക്‍ടര്‍ കുട്ടിയുമായി സംസാരിക്കുന്നതിനിടെയാണ് പീഡനവിവരം പുറത്തായത്.

കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ അധ്യാപകര്‍ക്കെതിരെ കേസെടുത്തു. വിശ്രമമുറിയില്‍ വെച്ച് കുട്ടിക്ക് മരുന്ന് നല്‍കിയ നഴ്‌സിന് എതിരെയും കേസെടുത്തു. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കത്രാസ് പൊലീസ് കേസെടുത്തത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അഞ്ച്‌ ദിവസത്തിനകം ഫ്ലാറ്റ് ഒഴിയണമെന്ന് നഗരസഭ; ഉടമകൾക്ക് നോട്ടീസ്