റമ്പൂട്ടാന്റെ കുരു തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ഞായറാഴ്ച ഉച്ചയോടെ വീട്ടിൽ വച്ചാണ് സംഭവം.

തിങ്കള്‍, 24 ജൂണ്‍ 2019 (12:57 IST)
റമ്പൂട്ടാൻ പഴത്തിന്റെ കുരു തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാണാവള്ളി പഞ്ചായത്ത് അരയങ്കാവ് ആനന്ദശ്ശേരി വീട്ടിൽ വിപിൻലാൽ -കൃഷ്ണമോൾ ദമ്പതികളുടെ ഒൻപത് മാസം പ്രായമുള്ള മകൻ അശ്വിൻ വിഷ്ണുവാണ് മരിച്ചത്.
 
ഞായറാഴ്ച ഉച്ചയോടെ വീട്ടിൽ വച്ചാണ് സംഭവം. അമ്മൂമ്മയുടെയും അയൽപ്പക്കത്തെ കുട്ടികളോടോപ്പം കളിച്ചുകൊണ്ടിരുമ്മപ്പോൾ റമ്പൂട്ടാന്റെ കുരു തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. തൊണ്ടയിൽ കുരു കുടുങ്ങിയതോടെ കുഞ്ഞിന് ശ്വാസതടസ്സം നേരിട്ടു.
 
ഉടൻ ബന്ധുക്കളും അയൽക്കാരും ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജയ്‌ ശ്രീറാം എന്ന് വിളിച്ച് 7 മണിക്കൂറോളം തൂണിൽ കെട്ടിയിട്ട് മർദ്ദനം, യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് മോഷണക്കുറ്റം ആരോപിച്ച്