പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പട്ടാപ്പകല്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
പട്ടാപ്പകല്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു; കാരണം കേട്ടാല്‍ ഞെട്ടും !
Publish Date: Fri, 22 Dec 2017 (10:55 IST)
Updated Date: Fri, 22 Dec 2017 (10:57 IST)
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. നാടിനെമൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത് ഹൈദരബാദിലെ ലാലിഗുഡ പ്രദേശത്താണ്. ശരീരത്തില്‍ 80 ശതമാനം പൊള്ളലേറ്റ യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജോലികഴിഞ്ഞ് മടങ്ങി വന്നപ്പോഴാണ് യുവാവ് യുവതിയ്ക്ക് നേരെ ആക്രമണം നടത്തിയത്. ബൈക്കില്‍ യുവതിയെ പിന്തുടര്‍ന്ന യുവാവ് പത്ത് മിനിറ്റോളം യുവതിയുമായി സംസാരിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. സംസാരത്തിനിടെ ക്ഷോഭിച്ച യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
സംഭവ സ്ഥലത്ത് നാട്ടുകാര്‍ എത്തിയപ്പോഴേക്കും യുവാവ് ഓടി രക്ഷപ്പെട്ടു. യുവതിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരം പൊലീസ് പുറത്ത് വിട്ടില്ല.